ആശുപത്രിയില്‍ രണ്ട് കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം

rapeപാലാ: പാലാ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ ചികിത്സയിലുള്ള രണ്ടുകുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയയും യുവതിയെ അപമാനിക്കുകയും ചെയ്ത രണ്ടു പേരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. അളനാട് പുളികല്‍ ജോഷി (48), പൂവരണി താണോലില്‍ മത്തായി (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. ഇടമറുകില്‍ നിന്നുള്ള ആറു വയസ്സുകാരിയോടും പാലിക്കാട്ടുമല സ്വദേശിനിയായ പന്ത്രണ്ടുകാരിയോടുമാണ് പ്രതികള്‍ അതിക്രമം കാട്ടിയത്.

പുറത്തുനിന്ന് അസമയത്ത് എത്തിയ പ്രതികള്‍ വാര്‍ഡില്‍ കയറി കുട്ടികളെ കിടത്തിയ കിടക്കയില്‍ ഇരുന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടികളുടെ അമ്മമാര്‍ അടുത്തുണ്ടായിരുന്നില്ല. അടുത്ത കിടക്കകളിലുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നത് കണ്ട് പുറത്തു കടന്ന അക്രമികള്‍ വാര്‍ഡിലെ കുളിമുറിക്ക് സമീപം തുണി കഴുകുകയായിരുന്ന ഇരുപത്തിയാറുകാരിയെയും അപമാനിച്ചു. യുവതി കരഞ്ഞ് ബഹളം വച്ചതോടെ സംഭവം അറിഞ്ഞ ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

പ്രതികള്‍ ഇരുവരും നഗരത്തിലെ സാമൂഹ്യവിരുദ്ധരാണ്. മുമ്പ് പൂവരണി ഷാപ്പില്‍ മദ്യപിച്ചശേഷം പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി പണം നല്‍കാതെ കടന്ന കേസില്‍ പ്രതിയാണ് മത്തായിയെന്ന് പൊലീസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment