ഇറാഖില്‍ പുതിയ സര്‍ക്കാറിന് യു.എസ് ശ്രമം, ഇന്ത്യന്‍ ബന്ദികളുടെ മോചനനീക്കം സ്തംഭിച്ചു

iraq

ബഗ്ദാദ്: ആഭ്യന്തരയുദ്ധം ശക്തമായി തുടരുന്ന ഇറാഖില്‍ പ്രധാനമന്ത്രി നൂരി അല്‍മാലികിക്ക് പകരക്കാരനെ കണ്ടത്തൊന്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പശ്ചിമേഷ്യയില്‍. ഞായറാഴ്ച രാവിലെ കൈറോയിലത്തെിയ അദ്ദേഹം ഈജിപ്തില്‍ പുതുതായി അധികാരമേറ്റ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായി സംഭാഷണം നടത്തി. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാറിനാണ് യു.എസ് നീക്കം.

അതിനിടെ, ഇറാഖിന്റെ വടക്കന്‍മേഖലയില്‍ ആധിപത്യമുറപ്പിച്ച സുന്നി ഭീകരര്‍ പടിഞ്ഞാറന്‍മേഖലയിലും കൂടുതല്‍ പട്ടണങ്ങള്‍ പിടിച്ചടക്കി. രണ്ടുദിവസത്തിനിടെ നാലാമാത്തെ പട്ടണവും തീവ്രവാദിസഖ്യം പിടിച്ചതോടെ ഏറ്റവും വലിയ പ്രവിശ്യയായ അന്‍ബാറിന്റെ നിയന്ത്രണം സര്‍ക്കാരിന് നഷ്ടമായി. ജോര്‍ദാന്‍ അതിര്‍ത്തിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള റബ്തയാണ് ഭീകരര്‍ കൈവശപ്പെടുത്തിയത്.

ബാഗ്ദാദ്- ജോര്‍ദാന്‍ പാതയിലെ തന്ത്രപ്രധാനമേഖല പിടിച്ചതോടെ ആയുധവും മറ്റും വിവിധ യുദ്ധമുഖങ്ങളിലേക്ക് യഥേഷ്ടം എത്തിക്കാന്‍ ഐഎസ്ഐഎസിനാകും. അന്‍ബാറില്‍ ഭരണം സ്ഥാപിക്കുമെന്നും ബാഗ്ദാദാണ് അടുത്ത ലക്ഷ്യമെന്നും ഐഎസ്ഐഎസ് വക്താവ് പറഞ്ഞു. ബന്ദികളാക്കിയ ഇന്ത്യക്കാരെ വിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നയതന്ത്രനീക്കങ്ങള്‍ വിജയം കണ്ടില്ല. വിവിധ സര്‍ക്കാരുകളുമായും യുഎന്നുമായും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനീക്കം നടത്തുന്നുണ്ടെങ്കിലും ബന്ദികളാക്കിയവരെ മനുഷ്യകവചമായി ഉപയോഗിക്കുമോ എന്ന ആശങ്ക ബലപ്പെട്ടു. ബന്ദികളാക്കപ്പെട്ടവരില്‍നിന്ന് ഓടി രക്ഷപ്പെട്ടയാളാണ് ഈ വിവരം സര്‍ക്കാരിന് നല്‍കിയത്.

മൊസൂളില്‍നിന്ന് ബന്ദികളാക്കിയവരെയാണ് മനുഷ്യകവചമാക്കുമോ എന്ന് സംശയിക്കുന്നത്. മൊസൂളില്‍ കുടുങ്ങിയ നിര്‍മാണത്തൊഴിലാളികളെയും തിക്രിത്തില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നേഴ്സുമാരെയും മോചിപ്പിക്കാന്‍ ഒരുവഴിയും തെളിഞ്ഞിട്ടില്ല. ഇവര്‍ക്ക് ഭക്ഷണമത്തെിക്കാനായിട്ടുണ്ട്. ഇറാഖില്‍ കുടുങ്ങിയ 120 ഇന്ത്യക്കാരില്‍ 16 പേരെ മാത്രമാണ് ഒഴിപ്പിക്കാനായത്. 46 നേഴ്സുമാരും 39 ബന്ദികളും ഉള്‍പ്പെടെ 104 പേര്‍ ഇറാഖില്‍ത്തന്നെയാണ്. യൂഫ്രട്ടീസ് തീരത്തെ റാവ, അനാ പട്ടണങ്ങള്‍ ശനിയാഴ്ച ഐഎസ്ഐഎസ് പിടിച്ചിരുന്നു. ഖ്വയിം പട്ടണവും സമീപത്ത് സിറിയയില്‍നിന്നുള്ള അതിര്‍ത്തികവാടവും തീവ്രവാദികള്‍ പിടിച്ചടെുത്തെന്ന് സൈന്യം സമ്മതിച്ചു.
യൂഫ്രട്ടീസ് തീരത്തെ മറ്റ് പട്ടണങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാക്കാമെന്നാണ് ഐഎസ്ഐഎസ് കണക്കുകൂട്ടുന്നത്. അന്‍ബാറിന്റെ തലസ്ഥാനമായ റമാദിയിലും സമീപത്തെ ഫലൂജയിലുമടക്കം ജനുവരിയില്‍ത്തന്നെ ഐഎസ്ഐഎസ് സാന്നിധ്യമുറപ്പിച്ചിരുന്നു. ഐഎസ്ഐഎസ് നിയന്ത്രണത്തിലായ തിക്രിത്തില്‍ വ്യോമാക്രമണത്തില്‍ 40 തീവ്രവാദികളെ വധിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു.

എന്നാല്‍, പെട്രോളിയം സ്റ്റേഷനിലുണ്ടായ ആക്രമണത്തില്‍ സിവിലിയന്മാരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. ഈജിപ്തിലത്തെിയ അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറി ഉടന്‍ ഇറാഖിലേക്ക് തിരിക്കും. അതേസമയം, ഇറാഖിലെ അമേരിക്കന്‍ ഇടപെടലിനെതിരെ ഇറാന്റെ പരമോന്നതനേതാവ് ആയത്തുല്ല അലി ഖമനേയി രംഗത്തത്തെി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment