Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഓഫീസിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച ഇന്ത്യാ ടി.വി അവതാരികയുടെ നില ഗുരുതരമായി തുടരുന്നു

June 23, 2014 , ഷാഹിദ് വൈപ്പി

tanuനോയ്ഡ : ആത്മഹത്യക്ക് ശ്രമിച്ച സ്വകാര്യ വാര്‍ത്ത ചാനലിന്‍റെ അവതാരികയുടെ നില ഗുരുതരം. ഇന്ത്യ ടിവി വാര്‍ത്ത അവതാരികയായ തനു ശര്‍മ (31)യെയാണ് ഞായറാഴ്ച രാവിലെ 9:30 ഓടെ വാര്‍ത്താ ചാനലിന്‍റെ ഓഫീസില്‍ വെച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ നോയ്ഡയിലെ കൈലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫെബ്രുവരിയില്‍ ചാനലില്‍ ചേര്‍ന്ന യുവതിക്ക് ചാനലിലെ ചിലസഹപ്രവര്‍ത്തകരുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.ഇതിനെ തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ ചാനലില്‍ നിന്ന് രാജിവക്കുന്നതായി കാണിച്ച് അവര്‍ എസ്.എം,എസ് അയച്ചു. മെസേജ് കിട്ടയയാള്‍ ഇത് ചാനലിന്‍റെ എച്ച്.ആര്‍ വിഭാഗത്തിന് അയച്ചു കൊടുക്കുകയും ചെയ്തു. ഇത് രാജിയായി കണക്കാക്കി റിപ്പോര്‍ട്ടറെ ചാനലില്‍ നിന്നും പുറത്താക്കി.

ഇതോടെ മാനസികമായി തളര്‍ന്ന താന്‍ ജീവനൊടുക്കുകയാണെന്ന് അവതാരക ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു. കൂടാതെ ചില സഹപ്രവര്‍ത്തകര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുണ്ടെന്നും തന്നെ മാനസികമായി പീഡിപ്പിക്കുന്നതായും യുവതി ഈ കുറിപ്പില്‍ പറയുന്നുണ്ട്.

സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം മൂലമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് നിഗമനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top