Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

യൂറോപ്യന്‍ വിസ വാഗ്ദാനം ചെയ്ത് ദമ്പതികള്‍ ഒരു കോടി തട്ടി

June 24, 2014 , സ്വന്തം ലേഖകന്‍

visaകോട്ടയം: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികള്‍ കോടികളുടെ തട്ടിപ്പ് നടത്തി. ഇരവിപേരൂര്‍ വള്ളംകുളം വടക്കുംമുറിയില്‍ ജാന്‍സി (42), ഭര്‍ത്താവ് ബെന്നി (47) എന്നിവരാണ് കീഴടങ്ങിയത്.

പെരുന്നയിലെ അലയന്‍സ് ഇന്‍റര്‍നാഷനല്‍ എന്ന സ്ഥാപനത്തിന്‍െറ മറവിലാണ് തട്ടിപ്പ്. പരാതികളെ തുടര്‍ന്ന് ഇരുവരും സ്ഥാപനം അടച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ജോര്‍ജിയയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

നഴ്സ്, ഹോട്ടല്‍ മാനേജ്മെന്‍റ് തസ്തികകളില്‍ രണ്ട് ലക്ഷം രൂപ ശമ്പളത്തില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. കോട്ടയം ജില്ലയിലെ ഇരുപതോളം പേരില്‍നിന്ന് ഒരു കോടിയോളം രൂപ ഇവര്‍ വാങ്ങി. അഞ്ചുമാസം മുമ്പാണ് പണം വാങ്ങിയത്. തുടര്‍ന്ന് ജോര്‍ജിയയിലേക്കെന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികളെ അര്‍മേനിയയില്‍ എത്തിച്ചു. ജോര്‍ജിയയില്‍ പോകാന്‍ ഇപ്പോള്‍ സാധ്യമല്ലന്നു പറഞ്ഞ് അര്‍മേനിയയില്‍നിന്ന് തിരികെ നാട്ടിലത്തെിച്ചു. ഒരു മാസത്തിന് ശേഷം ജമൈക്കെയിലേക്കുള്ള വിസ നല്‍കാമെന്നുപറഞ്ഞു. പിന്നീട് വ്യാജ വിസ നല്‍കി ജമൈക്കയില്‍ എത്തിച്ചു. വിസ വ്യാജമായിരുതിനാല്‍ ജമൈക്കന്‍ അധികൃതര്‍ ഇവരെ മടക്കിയയച്ചു. തിരികെവന്ന ഉദ്യോഗാര്‍ഥികള്‍ ദമ്പതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top