ബിരുദവിവാദം: ഡല്‍ഹി സര്‍വകലാശാല വി.സി രാജിവെച്ചു

ന്യൂഡല്‍ഹി: ബിരുദ കോഴ്സ് നാലു വര്‍ഷമാക്കുന്നതിനെച്ചൊല്ലി യു.ജി.സിയും ഡല്‍ഹി യൂണിവേഴ്സിറ്റിയും തര്‍ക്കം തുടരുന്നതിനിടെ വൈസ് ചൈന്‍സലര്‍ ദിനേശ് സിങ് രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് അയച്ചെന്ന് സര്‍വകലാശാല ഒൗദ്യോഗികമായി അറിയിച്ചു. ബിരുദ കോഴ്സ് മൂന്നു വര്‍ഷത്തില്‍ നിന്നും നാലു വര്‍ഷമാക്കിയതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും ശക്തമായ പ്രക്ഷോഭം നടത്തി വരികയാണ്. ഇതിനിടയിലാണ് ദിനേശ് സിങിന്‍െറ രാജി.

ദിനേശ് സിങിന്‍െറ രാജി ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപക അസോസിയേഷന്‍ (ഡി.യു.ടി.എ) സ്വാഗതം ചെയ്തു. മൂന്നു വര്‍ഷ കോഴ്സ് തിരികെ കൊണ്ടുവരാന്‍ രാജി സഹായിക്കുമെന്നും ഡി.യു.ടി.എ പറഞ്ഞു.

അതേസമയം, ഡി.യു.ടി.എ മുന്‍ പ്രസിഡന്‍റ് ആദിത്യ നാരായണന്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ പൊതു താത്പര്യ ഹരജി തള്ളി. പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കണമെന്ന് പരമോന്നത കോടതി ആവശ്യപ്പെട്ടു.du vc

Print Friendly, PDF & Email

Related News

Leave a Comment