പകര്‍ച്ചവ്യാധിക്കെതിരെ നടപടിയില്ല; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ പടരുന്നതിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ടുളള അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍ മന്ത്രി മുല്ലക്കര രത്നാകരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കേരളം പനിക്കിടക്കയിലായിരിക്കുമ്പോള്‍ സര്‍ക്കാരിന് തമാശയാണെന്ന് മുല്ലകര രത്നാകരന്‍ പറഞ്ഞു. Niyamasabha1-350x210

എന്നാല്‍, അടിയന്തിര പ്രമേയത്തിന് മറുപടി പറഞ്ഞ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി. സര്‍ക്കാര്‍ ആശുപത്രികളില്‍ പനി മരുന്നുകളും ജീവന്‍ രക്ഷാ മരുന്നുകളും ലഭ്യമാണെന്ന് ശിവകുമാര്‍ സഭയെ അറിയിച്ചു. പകര്‍ച്ചപ്പനി നേരിടാന്‍ എല്ലാ സംവിധാനങ്ങളും സജ്ജമാണ്. മാരകമായ പനികളുടെ തോത് സംസ്ഥാനത്ത് വ്യാപകമായി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധി വിഷയത്തില്‍ സര്‍ക്കാര്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

Print Friendly, PDF & Email

Related News

Leave a Comment