Flash News

ഋഷിരാജ് സിംഗ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി; ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതായി സൂചന

June 25, 2014 , ഷാഹിദ് വൈപ്പി

rishiraj-singh-will-make-sure-that-helmet-is-worn-in-movies-too_511തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിംഗ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് സൂചന.

പകരം ക്രമസമാധാനത്തിന്റെ ചുമതല നല്‍കണമെന്നും ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. ഇന്നു രാവിലെയായിരുന്നു ഋഷിരാജ് സിംഗ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.

കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ തന്റെ സര്‍ക്കുലര്‍ ഗതാഗതമന്ത്രി പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് അവധിയിലായിരുന്ന ഋഷിരാജ് സിംഗ് അവധി ജൂലായ് 13വരെ നീട്ടിയിരുന്നു. തുടര്‍ന്ന് ഗതാഗതമന്ത്രി കമ്മിഷണര്‍ക്കെതിരെ പരസ്യമായി വിമര്‍ശനവും ഉന്നയിച്ചതാണ് അദ്ദേഹത്തിന് തല്‍ സ്ഥാനത്തു നിന്നും മാറുന്നതിന് കാരണം ആയി തീര്‍ന്നിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top