ഭക്തിസാന്ദ്രതയുടെ നവ്യാനുഭവമായി ‘നാമം’ സപ്താഹ യജ്ഞം

sapthaham team

ന്യൂജേഴ്സി: മാള്‍ബറോയിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രമുഖ പ്രവാസി സംഘടനയായ നാമം നടത്തി വരുന്ന ഭാഗവത സപ്താഹ യജ്ഞം ട്രൈ- സ്റ്റേറ്റ് മേഖലയിലുള്ള നിരവധി ഭക്ത ജനങ്ങളുടെ നിറസാന്നിധ്യത്തോടെ എറെ ശ്രദ്ധേയമായി മാറുന്നു.

ജൂണ്‍ 21 ന് ആരംഭിച്ച സപ്താഹ യജ്ഞം ജൂണ്‍ 28 വരെ നീണ്ടു നില്‍ക്കും. എല്ലാ ദിവസവും തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ട് രൂപത്തിലാക്കിയ ഭാഗവത മഹാപുരാണം പരായണം ചെയ്യുന്നുണ്ട് . ഓരോ ദിവസവും വായിക്കുന്ന ഭാഗത്തെപ്പറ്റി യജ്ഞാചാര്യന്‍ മണ്ണടി ഹരി മലയാളത്തിലും ഇംഗ്ലീഷിലും വിശദീകരിക്കുന്നുമുണ്ട് . ഇതു കൂടാതെ വിശേഷാല്‍ പൂജകള്‍, അര്‍ച്ചനകള്‍, ആധ്യാത്മിക ചര്‍ച്ചകള്‍ എന്നിവയും നടത്തുന്നുണ്ട് .

സപ്താഹ യജ്ഞത്തോടനുബന്ധിച്ച് പ്രശസ്ത നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന പ്രത്യേക നൃത്ത പരിപാടികള്‍, ഭജനകള്‍ തുടങ്ങി ഹൃദ്യമായ കലാവിരുന്നാണ് നാമം ഒരുക്കിയിട്ടുള്ളത്. കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്സ്, മയൂര സ്കൂള്‍ ഓഫ് ആര്‍ട്സ് എന്നീ പ്രഗത്ഭ നൃത്ത സംഘങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ട് വ്യത്യസ്തവും മനോഹരവുമായ നൃത്ത പരിപാടികളാണ് കാഴ്ച വെച്ചത്. മനോജ്‌ കൈപ്പിള്ളിയുടെ ഭജനയും ശ്രദ്ധേയമായി മാറി. സൗപര്‍ണ്ണിക ഡാന്‍സ് സ്കൂള്‍ അവതരിപ്പിക്കുന്ന നൃത്തം, ഭജന എന്നിവ ഇനിയുള്ള ദിവസങ്ങളില്‍ അരങ്ങേറും.

സപ്താഹത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനത്തില്‍, പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്നുണ്ട് . NBA പ്രസിഡന്റ്‌ രഘുവരന്‍ നായര്‍, ഓമന വാസുദേവ്, വിനോദ് കെയാര്‍ക്കെ, ഡോ പ്രേമചന്ദ്രന്‍, പദ്മകുമാര്‍ നായര്‍, സഹൃദയന്‍ ഗോപാലന്‍, ഡോ ഉണ്ണികൃഷ്ണന്‍ തമ്പി , ഡോ ഗോപിനാഥന്‍ നായര്‍ തുടങ്ങിയവരെ നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി നായര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

bindya kalashri manoj kaippilly padmakumar photo 2 (1) photo 3 (1) sapthaham team thaalappolikrishavatar yajnacharyan

Print Friendly, PDF & Email

Leave a Comment