Flash News

ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാളിന്‌ കൊടിയേറി

June 25, 2014 , Moideen Puthenchira

image (3)

ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ( 150 East Belle Dr, Northlake , IL-60164) ഇടവകയുടെ പെരുന്നാളിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ 2014 ജൂണ്‍ 22 ഞായറാഴ്‌ച വി: കുര്‍ബ്ബാനയ്‌ക്കു ശേഷം വികാരി വന്ദ്യ: സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍ ഭക്‌തജനങ്ങളുടെ സാന്നിധ്യത്തില്‍ കൊടിയേറ്റി.

ജൂണ്‍ 28 ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും , സുവിശേഷ പ്രഘോഷണവും ഉണ്ടായിരിക്കും. ജൂണ്‍ 29 ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌ക്കാരവും 10 മണിക്ക്‌ ഇടവക മെത്രപ്പോലീത്ത അഭിവന്ദ്യ: എല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍ വി: കുര്‍ബ്ബാനയും , പ്രസംഗവും, 12 മണിക്ക്‌ പ്രദക്ഷിണവും, ആശിര്‍വാദവും 1 മണിക്ക്‌ നേര്‍ച്ച വിളമ്പും തുടര്‍ന്ന്‌ സ്‌നേഹവിരുന്നും നടക്കും. ഇടവകയുടെ പുനര്‍നിര്‍മ്മാണത്തിന്റെ ആരംഭം കുറിച്ചുകൊണ്ട്‌ അഭി: തിരുമനസ്സുജൊണ്ട്‌ ഞായറാഴ്‌ച വി: കുര്‍ബ്ബാനയ്‌ക്കുശേഷം ഗ്രൗണ്ട്‌ബ്രേക്കിങ്‌ നടത്തുന്നതാണ്‌. 2 മണിക്ക്‌ കൊടിയിറക്കുന്നതോടൊപ്പം ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.

image (4) image (5)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top