തിരുവനന്തപുരത്ത് ആശുപത്രിയില്‍ രോഗികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണനാണ് മരിച്ചത്. സുദര്‍ശന്‍ എന്ന രോഗി ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രിയാണ് ഒമ്പതാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്ന മണിയന്‍ എന്നയാളാണ് രോഗികളുമായി അടിപിടിയുണ്ടാക്കിയത്. പോലീസ് അന്വേഷണം തുടങ്ങി.355a2d98_hospital

Print Friendly, PDF & Email

Related News

Leave a Comment