Flash News

പ്രവാസികളെ സര്‍ക്കാറുകള്‍ അവഗണിക്കുന്നു: വി.എസ്

June 26, 2014 , സ്വന്തം ലേഖകന്‍

vsachuthannathan1തിരുവനന്തപുരം: രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കേരള പ്രവാസിസംഘം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇറാഖില്‍ അകപ്പെട്ട മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ ഇടപെടല്‍ നടത്തിയേ തീരൂ. അംശാദായം അടച്ച പ്രവാസികള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. 60 വയസ്സുകഴിഞ്ഞ പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നല്‍കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും വി.എസ് പറഞ്ഞു.

പ്രവാസി സംഘം രക്ഷാധികാരി കൂടിയായ മുന്‍ എം.എല്‍.എ പി.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top