Flash News

നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ കൂദാശാ ആഗസ്റ്റ്‌ 1, 2 തീയതികളില്‍

June 29, 2014 , ഫാദര്‍ ജോണ്‍സണ്‍ പുഞ്ചക്കോണം

church koodashaതിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിൽപെട്ട നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയ്ക്കുവേണ്ടി പുതുതായി നിര്‍മ്മിച്ച ദേവാലയന്റെ കൂദാശാകര്‍മം ആഗസ്റ്റ്‌ മാസം 1, 2 (വെള്ളി ശനി) തീയതികളില്‍ നടത്തപ്പെടുന്നു.

മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സഹകാര്‍മികത്വം വഹിക്കും.

1-ആം തീയതി വെള്ളിയാഴ്ച വൈകിട്ടു 5.00 നു ബഹുമാപ്പെട്ട മെത്രപൊലീത്താമാര്‍ക്ക് സ്വീകരണവും, 6 മണിക്ക് സന്ധ്യാമസ്കാരവും, 7 മണിക്ക് വിശുദ്ധ കൂദാശയുടെ ഒന്നാം ഭാഗവും, നടത്തപ്പെടും.

2-ആം തീയതി രാവിലെ 7:30 നു പ്രഭാതമസ്കാരവും 8 മണിക്ക് കൂദാശയുടെ രണ്ടാം ഭാഗവും 10 മണിക്ക് വി. കുര്‍ബായും നടത്തപ്പെടും. ദേശീയ പാതക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഈ ദേവാലയം മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു മുതൽകൂട്ടാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഫാ മാത്യു നൈനാൻ (വികാരി) 9446963444.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top