12,600 വര്‍ഷം പഴക്കമുള്ള കുഞ്ഞിന്‍െറ ഭൗതികാവശിഷ്ടം സംസ്കരിച്ചു

വാഷിങ്ടണ്‍: 12,600 വര്‍ഷം പഴക്കമുള്ള കുഞ്ഞിന്‍െറ ഭൗതികാവശിഷ്ടം ഡി.എന്‍.എ സാമ്പിളുകള്‍images (2) ശേഖരിച്ചശേഷം സംസ്കരിച്ചു.
അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ള മൊണ്ടാനയില്‍ 1968ല്‍ കണ്ടെടുത്ത കുഞ്ഞിന്‍െറ ഭൗതികാവശിഷ്ടമാണ് ഗോത്രവര്‍ഗ ആചാരങ്ങളോടെ സംസ്കരിച്ചത്. ഗോത്രവര്‍ഗ വിഭാഗത്തില്‍ പെട്ട 30ഓളം പേര്‍, സിനിമാ മേഖലയിലുള്ളവര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍.
ആദിമ അമേരിക്കന്‍ ഗോത്രവര്‍ഗക്കാരുടെ പൈതൃക പഠനത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ജിനോം ശാസ്ത്രലോകം ഏറെ കൗതുകത്തോടെയാണ് സ്വീകരിച്ചത്. ഒന്നിനും ഒന്നരക്കും ഇടയില്‍ പ്രായമുള്ള കുഞ്ഞ് അജ്ഞാത കാരണങ്ങളാലാണ് മരിച്ചത്.
കുട്ടിക്കൊപ്പം കണ്ടത്തെിയ കരകൗശല വസ്തുക്കള്‍ 12,600 വര്‍ഷം മുമ്പുള്ള ക്ളോവിസ് സംസ്കാരത്തിന്‍െറതാണെന്ന് കരുതുന്നു. കുഞ്ഞിന്‍െറ പിതാമഹന്മാര്‍ ഏഷ്യന്‍ വംശജരാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment