സൂര്യനെല്ലി: കീഴടങ്ങാത്ത കോണ്‍ഗ്രസ് നേതാവിന്‍െറ സ്വത്ത് കണ്ടുകെട്ടും

rapeകോട്ടയം: സൂര്യനെല്ലി കേസില്‍ കീഴടങ്ങാത്ത കോണ്‍ഗ്രസ് നേതാവ് അടക്കമുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് കോടതി. പ്രതികള്‍ ജൂലൈ19നകം കീഴടങ്ങിയില്ലങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടും. ഏഴാംപ്രതി അഡ്വ. ജോസ് നെടുംതകിടിയില്‍, പത്താംപ്രതിയും കോണ്‍ഗ്രസ് നേതാവുമായ ജേക്കബ് സ്റ്റീഫന്‍ എന്നിവരാണ് കീഴടങ്ങാനുള്ളത്.

പ്രതികള്‍ കീഴടങ്ങാന്‍ രണ്ടാഴ്ച ആവശ്യപ്പെട്ട് ഹരജി നല്‍കിയെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കും. ജൂണ്‍ 30നകം പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച കോടതി ചേര്‍ന്നപ്പോഴും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലന്ന് പൊലീസ് അറിയിച്ചതിനത്തെുടര്‍ന്നാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. 21 പ്രതികള്‍ നേരത്തേ കീഴടങ്ങിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment