Flash News

28ആമത് സി.എസ്.ഐ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍‌ഫറന്‍സിനു ബിഷപ്പ് വിക്റ്റര്‍ പ്രേം സാഗര്‍ നഗര്‍ അണിഞ്ഞൊരുങ്ങുന്നു

July 1, 2014 , കുര്യന്‍ റ്റി. ഉമ്മന്‍

all

2014 ജൂലൈ 3 മുതല്‍ 6 വരെ നടക്കുന്ന 28ആമത് സി.എസ്.ഐ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍‌ഫറന്‍സിന് വേണ്ടി ലാന്‍‌കാസ്റ്റര്‍ ഹോസറ്റ് റിസോര്‍ട്ട് കോണ്‍‌ഫറന്‍സ് സെന്ററിലെ ബിഷപ്പ് വിക്റ്റര്‍ പ്രേം സാഗര്‍ നഗര്‍ സജ്ജമായിക്കൊണ്ടിരിക്കുന്നു. അമേരിക്കയിലും കാനഡയിലുമുള്ള 35 ഇടവകകളില്‍ നിന്നും 500ല്‍ പരം പ്രതിനിധികള്‍ ഈ നാലു ദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

45 ലക്ഷത്തിലധികം അംഗങ്ങളുള്ള ഏഷ്യയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭയാണ് സി.എസ്.ഐ സഭ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ നാലു ഭാഷകള്‍ സംസാരിക്കുന്ന 22 മഹായിടവകകളില്‍ നിന്നും അമേരിക്കയിലും, കാനഡയിലും കുടിയേറിപ്പാര്‍ത്തിട്ടുള്ള ആളുകളാണ് ഈ കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നത്.

സി.എസ്.ഐ മോഡറേറ്റര്‍ ബിഷപ്പ് ഡോ. ദൈവാശീര്‍‌വ്വാദം, ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍, സി.എസ്.ഐ ദക്ഷിണ കേരള ബിഷപ്പ് ധര്‍മ്മരാജ് റസാലം എന്നീ സഭ നേതാക്കളും റവ. ഡോ. ജോര്‍ജ്ജ് ഉമ്മന്‍, യുവജനങ്ങളുടെ ഇടയില്‍ പ്രേക്ഷിത പ്രവര്‍ത്തനം നടത്തുന്ന ഷിക്കാഗോയില്‍ നിന്നുള്ള പാസ്റ്റര്‍ ജൊനാഥന്‍ റാമോസ്, മിസ്സസ് അയോളി റാമോസ്, ഡോ. സൂസന്‍ തോമസ് എന്നിവരെ കൂടാതെ പട്ടക്കാരും ആത്മായ നേതാക്കളും വിവിധ വിഷയങ്ങളില്‍ നേതൃത്വം നല്‍കുന്നു.

എഫെസ്യര്‍ 2:20 അടിസ്ഥാനമാക്കി ‘Christ the cornerstone, Restructuring and Re-envisioning life’ എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനം, ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവയും നടത്തപ്പെടുന്നുണ്ട്. യുവദമ്പതികള്‍, കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം സമ്മേളനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കുട്ടികളുടെ പരിപാടികള്‍ക്ക് Child Evangelism Fellowship നേതൃത്വം നല്‍കുന്നു. നാഷ്ണല്‍ സി.എസ്.ഐ ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ നടത്തുവാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നു.

സി.എസ്.ഐ ഹഡ്സണ്‍ വാലി സഭയാണ് 28ആമത് സി.എസ്.ഐ ഫാമിലി കോണ്‍ഫറന്‍സിന് ആതിഥ്യം വഹിക്കുന്നത്. സി.എസ്.ഐ മോഡറേറ്ററാണ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്. സി.എസ്.ഐ ഹഡ്സണ്‍ വാലി സഭ ഇടവകവികാരി റവ. റോബിന്‍ കെ. പോള്‍ കമ്മിറ്റി വൈസ് പ്രസിഡന്റായിരിക്കും. ഫിലിപ്പ് ഇട്ടി ജനറല്‍ കണ്‍‌വീനറും ബിന്നിഷ് കുര്യന്‍ ചാണ്ടി ജോയിന്റ് കണ്‍‌വീനറും ആയി പ്രവര്‍ത്തിക്കുന്നു.

സി.എസ്.ഐ ഹഡ്സണ്‍ വാലി ഇടവക വൈസ് പ്രസിഡന്റ് ചെറിയാന്‍ പി. ചെറിയാന്‍, സെക്രട്ടറി കുര്യന്‍ റ്റി. ഉമ്മന്‍ (ബിജു), ട്രഷറാര്‍ ഷെബി തങ്കച്ചന്‍, അസ്സിസ്റ്റന്റ് സെക്രട്ടറി വിനു കോശി, ശാന്തി സാം, ഡെയ്സി ഫിലിപ്പ്, ഡോ. വല്‍സ സാമുവല്‍, പ്രദീപ് ജേക്കബ്, കുര്യന്‍ മാത്യു, ഫെബി ഫിലിപ്പ്, ബെറ്റി ഉമ്മന്‍, കരോള്‍ കുരുവിള, റിനോയ് തോമസ്, ഐപ്പ് വര്‍ഗ്ഗീസ്, മിനി ആന്‍ഡ്രൂസ്, ശാരി കുര്യന്‍, ലിജോ കോശി, ജസ്റ്റിന്‍ ചെറിയാന്‍ എന്നിവര്‍ വിവിധ കമ്മികളുടെ കോഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു. ജോര്‍ജ്ജ് സാമുവേല്‍ കോണ്‍ഫറന്‍സ് ഓഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കാലഘട്ടങ്ങളുടെ വ്യതിയാനങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി ചിന്തകളെ പുനര്‍ നിര്‍മ്മാണം ചെയ്യുന്നതോടൊപ്പം പ്രവാചകന്മാരില്‍ കൂടെയും, അപ്പോസ്തലന്മാരില്‍ കൂടെയും, പൂര്‍‌വ്വ പിതാക്കന്മാരില്‍ കൂടെയും ആര്‍ജ്ജിച്ച ആത്മീയതയില്‍ പുതിയ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് വ്യക്തി ജീവിതങ്ങളെ പുനര്‍ നിര്‍മ്മാണം ചെയ്യാനുള്ള ആഹ്വാനമാണ് ഈ സമ്മേളനത്തിലെ പഠനങ്ങളിലൂടെ ഉരുത്തിരിയേണ്ടത്. ഈ നാലു ദിനങ്ങളിലെ സമ്മേളനം കൊണ്ട് ഇത് സാധ്യമാകുമെന്നാണ് ഈ കുടുംബ സംഗമത്തിലൂടെ പ്രതീക്ഷിക്കുന്നത്. അമേരിക്കയിലും കാനഡയിലും കുടിയേറിപ്പാര്‍ത്തിട്ടുള്ള സി.എസ്.ഐ കുടുംബാഗങ്ങളെ ഈ മഹത്സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Rev. Robin K Paul (Vicar/ Vice President) – (845) 356 – 0206, Mr. Cherian P Cherian (Vice President) – (914) 522 – 6184, Mr. Philip Itty (Convener) – (845) 352 – 2321, Mr. Kurien T. Oommen (Secretary) – (914) 523 – 9501, Mr. Binish Kurian Chandy (Joint Convener) – (215) 303 – 4443, Mr. Shebi Thankachan (Treasurer) – (973) 330 – 6549, Mr. Vinu Koshy (Joint Secretary) 914 – 409 – 6683.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top