Flash News

ഫ്രാന്‍സില്‍ ഇനി മുതല്‍ മുഖം മറച്ച് പുറത്തിറങ്ങാന്‍ പാടില്ല; നിഖാബ് നിരോധനം യൂറോപ്യന്‍ കോടതി ശരിവച്ചു

July 2, 2014 , ഷാഹിദ് വൈപ്പി

niqab_2671539bപാരിസ്: ഫ്രാന്‍സിന്‍ പൊതുസ്ഥലത്ത് മുസ്ലീം സ്ത്രീകള്‍ മുഖം മുഴുവന്‍ മറയ്ക്കുന്ന ‘നിഖാബ്” ധരിക്കുന്നത് നിരോധിച്ച നടപടി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ശരിവച്ചു. നിരോധനം മതവിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും എതിരാണെന്ന് കാണിച്ച് ഇരുപത്തിനാലുകാരിയായ ഫ്രഞ്ച് വനിത നല്‍കിയ കേസിലാണ് വിധി.

ഫ്രഞ്ച് നിയമമനുസരിച്ച് ആര്‍ക്കും പൊതുസ്ഥലത്ത് മുഖംമറയ്ക്കാന്‍ അനുവാദമില്ല. നിയമലംഘനത്തിന് 150 യൂറോ ( ഏകദേശം 12300 രൂപ )ആണ് പിഴ. 2010 ല്‍ പ്രസിഡന്റായിരുന്ന സര്‍കോസിയുടെ ഭരണകാലത്താണ് നിയമം പ്രാബല്യത്തില്‍ വന്നത്.

ഫ്രാന്‍സില്‍ ഏതാണ്ട് 50 ലക്ഷം മുസ്ലീംങ്ങളുണ്ട്. പശ്ചിമ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യ ഇവിടെയാണ്. അവരില്‍ രണ്ടായിരത്തോളം പേര്‍ മാത്രമാണ് മുഖം മുഴുവന്‍ മറയ്ക്കുന്ന നിഖാബ് ധരിക്കുന്നവര്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top