Flash News

ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഫണ്ട്‌ റൈസിംഗ്‌ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്നു

July 3, 2014 , ജോയിച്ചന്‍ പുതുക്കുളം

d1

ന്യൂയോര്‍ക്ക്‌: നാസ്സു കൗണ്ടി ഡെമോക്രാറ്റിക്‌ പാര്‍ട്ടി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക സ്‌പ്രിംഗ്‌ ഫണ്ട്‌റൈസിംഗ്‌ നടന്നു. ഹൗസ്‌ മൈനോരിറ്റി ലീഡര്‍ നാന്‍സി പെലോസി മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തില്‍ 1,100-ലധികം ആളുകള്‍ പങ്കെടുത്തു.

ഡെമോക്രാറ്റിക്‌ കണ്‍ഗ്രഷണല്‍ കമ്മിറ്റി ചെയര്‍മാനും ഹണ്ടിംഗ്‌ടണ്‍ കോണ്‍ഗ്രസ്‌മാനുമായ സ്റ്റീവ്‌ ഇസ്രയേലിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ വുമണ്‍ കാരളിന്‍ മക്കാര്‍ത്തിയുടെ പതിനെട്ട്‌ വര്‍ഷത്തെ സ്‌തുത്യര്‍ഹമായ സേവനത്തെ മാനിച്ച്‌ ആദരിച്ചു. ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ തന്റെ സന്ദേശത്തില്‍ കോണ്‍ഗ്രസ്‌ വുമണ്‍ മക്കാര്‍ത്തിയെ `പേഴ്‌സണല്‍ ഹീറോ’ എന്ന്‌ വിശേഷിപ്പിച്ചു. ഉയര്‍ന്ന ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാക്കളും, സ്റ്റേറ്റ്‌ കണ്‍ട്രോളര്‍ ടോം ഡിനാപോളി, അറ്റോര്‍ണി ജനറല്‍ എറിക്‌ സ്‌നൈഡര്‍മാന്‍ എന്നിവരും പങ്കെടുത്തു.

കളത്തില്‍ വര്‍ഗീസ്‌ വൈസ്‌ ചെയര്‍മാനായ നാസ്സു കൗണ്ടി ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ചടങ്ങില്‍ നിരവധി ഭാരതീയര്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തു. ഐ.എന്‍.ഒ.സി (ഐ) പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌, വര്‍ഗീസ്‌ കെ. ജോസഫ്‌, സ്റ്റാന്‍ലി തോമസ്‌, തോമസ്‌ ചെറിയാന്‍, സ്റ്റാന്‍ലി കളത്തില്‍, ജോര്‍ജ്‌ വര്‍ഗീസ്‌, മൊഹീന്ദര്‍സിംഗ്‌, സത്‌നം എസ്‌ പര്‍ഹര്‍, ജയ ബഡക്കര്‍ എന്നിവരും പങ്കെടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ ജെയ്‌ ജേക്കബ്‌ തന്റെ പ്രസ്‌താവനയില്‍ അഞ്ചുലക്ഷം ഡോളര്‍ ഫണ്ട്‌ റൈസിംഗിലുടെ സമാഹരിച്ചതായി അറിയിച്ചു.

d2

d3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top