Flash News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സീറോ മലബാര്‍ നൈറ്റ്‌

July 3, 2014 , ജോയിച്ചന്‍ പുതുക്കുളം

chikago

ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 29-ന്‌ ഞായറാഴ്‌ച 11 മണിക്ക്‌ നടന്ന ദിവ്യബലിക്കും മറ്റ്‌ ആഘോഷപരിപാടികള്‍ക്കും രൂപതാ വികാരി ജനറാള്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ തിരുനാള്‍ പതാക ഉയര്‍ത്തിയതോടെ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിന്‌ തുടക്കമായി.

ജൂലൈ നാലിന്‌ വെള്ളിയാഴ്‌ച ആഘോഷമായ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വൈകിട്ട്‌ എട്ടുമണിക്ക്‌ കത്തീഡ്രല്‍ പാരീഷ്‌ ഹാളില്‍ ഇടവകയിലെ പ്രഗത്ഭരായ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന `കലാഞ്‌ജലി’ (സറോ മലബാര്‍ നൈറ്റ്‌) അരങ്ങേറുന്നു. മുന്‍ ഇടവക വികാരിയും, രൂപതാ വികാരി ജനറാളുമായിരുന്ന ഫാ. ആന്റണി തുണ്ടത്തില്‍ കലാപരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും.

കാണികള്‍ക്ക്‌ വിരുന്നേകാന്‍ മതിയായ വിഭവങ്ങളെല്ലാം ചേര്‍ന്നൊരുക്കിയിരിക്കുന്ന വ്യത്യസ്‌തമായ ഈ കലാവിരുന്ന്‌ ആസ്വദിക്കാന്‍ ഏവരേയും വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലിലും, തിരുനാള്‍ പ്രസിദേന്തിമാരായ സെന്റ്‌ മേരീസ്‌ വാര്‍ഡ്‌ കുടുംബാംഗങ്ങളും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍സണ്‍ മാളിയേക്കല്‍ (773 851 9945), സോവിച്ചന്‍ കുഞ്ചെറിയ (847 830 1645), റ്റെസി തോമസ്‌ (847 814 8377), സാബു അച്ചേട്ട്‌ (847 687 5100).

chikago1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top