നഴ്‌സുമാരെ വിമാനത്താവളത്തില്‍ എത്തിക്കാമെന്ന് ഭീകരര്‍

ബാഗ്ദാദ്: ഇറാഖിലെ തിക്രിത്തിലുള്ള ആസ്പത്രിയില്‍നിന്ന് മൊസൂള്‍ നഗരത്തിലേക്ക് കൊണ്ടുപോയ 46 മലയാളി നഴ്‌സുമാരെ വിമാനത്താവളത്തില്‍ എത്തിക്കാമെന്ന് ഭീകരരുടെ വാഗ്ദാനം. വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കാന്‍ ഭീകരര്‍ നഴ്‌സുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഇറാഖിലുള്ള നഴ്‌സ് അജീഷ് മാധ്യമങ്ങളെ അറിയിച്ചു. ഈ വിവരം ലഭിച്ചതിന് പിന്നാലെ നഴ്‌സുമാരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വിദേശകാര്യ മന്ത്രാലയം തുടങ്ങി. പ്രത്യേക വിമാനം അയയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം പരിഗണിക്കുന്നുണ്ട്.21646_593424

Print Friendly, PDF & Email

Related News

Leave a Comment