നഴ്‌സുമാര്‍ ഉച്ചയോടെ കൊച്ചിയിലെത്തും

ന്യൂഡല്‍ഹി: ഇറാഖിലെ സംഘര്‍ഷമേഖലയായ തിക്രിതില്‍നിന്ന് വിമതര്‍ നിര്‍ബന്ധപൂര്‍വം മൊസൂളിലേക്ക് കൊണ്ടുപോയ 46 മലയാളി നഴ്‌സുമാരെ nurses_1 മോചിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇവരെ ഇറാഖിലെ കുര്‍ദ് മേഖലയിലുള്ള എര്‍ബില്‍ വിമാനത്താവളത്തിലെത്തിച്ചു. തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നയച്ച എയര്‍ഇന്ത്യ ബോയിംഗ്- 777 പ്രത്യേക വിമാനത്തില്‍ നഴ്‌സുമാരടങ്ങിയ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ 4.05നാണ് ഇര്‍ബിലിന്‍ നിന്നും വിമാനം പുറപ്പെട്ടത്. മുംബൈയില്‍ രാവിലെ 9.50ന് എത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ‘നയതന്ത്രപരവും അല്ലാത്തതുമായ’ കഠിനശ്രമംകൊണ്ടാണ് മോചനം സാധ്യമായതെന്ന് വിദേശമന്ത്രാലയം അവകാശപ്പെട്ടു.

നഴ്‌സുമാര്‍ക്കൊപ്പം ഇറാഖിലെ കിര്‍കുക്കില്‍ നിന്ന് മടങ്ങാനിരുന്ന 70 പേരെക്കൂടി വിമാനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നഴ്‌സുമാരെ കൊച്ചിയിലിറക്കിയ ശേഷം മറ്റുള്ളവരെ ഇതേ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News