കേശവദേവ് അവാര്‍ഡ് പെരുമ്പടവത്തിന്

perumbadavamതിരുവനന്തപുരം: പി.കേശവദേവ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്കാരത്തിന് പെരുമ്പടവം ശ്രീധരന്‍ അര്‍ഹനായി. സമഗ്രസാഹിത്യ സംഭാവനക്കാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തിപത്രവും ബി.ഡി. ദത്തന്‍ രൂപകല്‍പനചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം.

ഡോ.ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനും സീതാലക്ഷ്മി ദേവ്, ഡോ.ദേശമംഗലം രാമകൃഷ്ണന്‍, വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

Print Friendly, PDF & Email

Related News

Leave a Comment