അമേരിക്കയിലെ പ്രായം കൂടിയ അമ്മുമ്മയ്ക്ക് 116-ആം ജന്മദിനം

old 22

അര്‍ക്കന്‍സാസ്: അമേരിക്കയിലുടനീളം ജൂലായ് 4ന് 238ആമത് സ്വാതന്ത്ര ദിനാഘോഷങ്ങള്‍ അരങ്ങേറുമ്പോള്‍ അര്‍ക്കന്‍സാസ് ലിറ്റില്‍ റോക്കില്‍ അമേരിക്കയില്‍ ജീവിച്ചിരിപ്പുള്ള ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ റിഹാബിലിറ്റേഷന്‍ സെറ്ററില്‍ ഇരുന്ന് കേക്ക് മുറിച്ചും, ജന്മദിന പാര്‍ട്ടി ഒരുക്കിയും 116-ആമത് ജന്മദിനം ഇന്നലെ ആഘോഷിച്ചു.

യു.എസ് സെന്‍സസ് റിക്കോര്‍ഡ് പരിശോധിച്ചതിന് ശേഷം ജെന്റോളജി റിസര്‍ച്ച് ഗ്രൂപ്പാണ് ഗെര്‍ട്രൂഡ് വീവറിന്റെ പ്രായം 116 ആണെന്ന് കണ്ടെത്തിയത്.

1898ല്‍ ജനിച്ച വീവറാണ് ഇന്ന് അമേരിക്കയില്‍ ജീവിച്ചിരിപ്പുള്ള ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ. അതോടൊപ്പം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡനുസരിച്ച് ലോകത്തില്‍ ജീവിച്ചിരിപ്പുള്ള എറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ് വീവറെന്നും ഔദ്യോഗീകമായി അംഗീകരിക്കപ്പെട്ടു.

1915ല്‍ വിവാഹിതയായ വീവറിന്റെ നാല് മക്കളില്‍ 93 വയസ്സുള്ള ഒരു മകന്‍ ഒഴികെ എല്ലാവരും മരിച്ചിരുന്നു.

ടെക്സസ്സ് സൗത്ത് വെസ്റ്റ് അര്‍ക്കന്‍സാസിലാണ് വീവര്‍ ജനിച്ചത്. ദൈവത്തിലുള്ള വിശ്വാസം, കഠിനാധ്വാനം, ആഴത്തിലുള്ള സ്നേഹം ഇവയാണ് തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്ന് അമ്മൂമ്മ പറഞ്ഞു.

116

Print Friendly, PDF & Email

Related News

Leave a Comment