അനാഥാലയങ്ങള്‍ക്ക് ധനസഹായം: അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: അനാഥാലയങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളില്‍ തിരിമറി നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍െറ നിര്‍ദേശം. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കമീഷന്‍ നിര്‍ദേശം നല്‍കിയത്. അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കമീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വര്‍ഷം തോറും പല അനാഥാലയങ്ങളും നല്‍കുന്ന കണക്കുകളില്‍ കൃത്രിമമുണ്ടെന്ന് കമീഷന്‍ കണ്ടെത്തി. അനാഥാലയങ്ങള്‍ക്ക് വരുന്ന ഫണ്ടിനെക്കുറിച്ച് വിജിലന്‍സിനും ലോക്കല്‍ ഫണ്ട് ഓഡിറ്റിനും അന്വേഷിക്കാവുന്നതാണെന്നും കമീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.rape girl

Print Friendly, PDF & Email

Related News

Leave a Comment