Flash News

സുന്നി ഭീകരര്‍ കാരുണ്യമുള്ളവര്‍, തങ്ങളെ നന്നായി സംരക്ഷിച്ചെന്ന് നഴ്സുമാര്‍

July 5, 2014 , സ്വന്തം ലേഖകന്‍

Zemanta Related Posts Thumbnail

കൊച്ചി: ഇറാഖിലെ സുന്നി ഭീകരര്‍ നല്ല രീതിയിലാണ് പെരുമാറിയതെന്നും അവസാന നിമിഷം വരെ ഭക്ഷണം അടക്കമുള്ള എല്ലാ സൗകര്യങ്ങളും അവര്‍ ഒരുക്കി എല്ലാവരും പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറിലെ ആശങ്ക ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് ബുദ്ധിമുട്ടുകളോ പീഡനങ്ങളോ അവരില്‍നിന്നുണ്ടായില്ല. പ്രശ്നം രൂക്ഷമായതോടെ പലരും ആശുപത്രിയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചുപോയി. ഒടുവില്‍ ഇന്ത്യക്കാര്‍ മാത്രം അവശേഷിച്ചു. എന്തോ സംഭവിക്കാന്‍ പോകുന്ന ഭീതിയിലായിരുന്നു എല്ലാവരും.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഭീകരരുടെ സൈന്യം തോക്കുകളും ബോംബുകളുമായി ആശുപത്രി വളഞ്ഞു. കറുത്ത വസ്ത്രം ധരിച്ച നാലോളം പേര്‍ മുഖംമൂടിയിരുന്നു. നിങ്ങളെയും ബംഗ്ളാദേശുകാരെയും ഇവിടെനിന്ന് രക്ഷിക്കാനാണ് എത്തിയിരിക്കുന്നതെന്ന് അവര്‍ അറിയിച്ചു. ഉടന്‍തന്നെ കൂടെയുള്ളവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും അവരോടൊപ്പം പോകരുതെന്നാണ് എംബസി അറിയിച്ചത്.

തുടര്‍ന്ന് ആലോചിച്ച് തീരുമാനിക്കൂയെന്ന് പറഞ്ഞ് സൈന്യം മടങ്ങി. ഇതോടെ ആശുപത്രിയില്‍ നഴ്സുമാര്‍ ഒറ്റക്കായി. പിന്നീടെത്തിയ സംഘം നിങ്ങളെ രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അഞ്ച് മണിക്കൂര്‍ കൂടി സമയം വീണ്ടും തരാമെന്നും അറിയിച്ചു. എന്നാല്‍, എംബസിയില്‍നിന്ന് അനുവാദം ലഭിച്ചില്ല. ഒരിക്കല്‍കൂടി എത്തിയ ആയുധധാരികള്‍ അര മണിക്കൂര്‍ കൂടി സമയം തരാമെന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുത്തുകൊള്ളൂയെന്നും അറിയിച്ചു. ഒടുവില്‍ കൂടെയുള്ളവര്‍ അവസാനമായി മുഖ്യമന്ത്രി, ഇന്ത്യന്‍ എംബസി എന്നിവരുമായി ബന്ധപ്പെട്ടു.സൈന്യത്തോടൊപ്പം പോകാനായിരുന്നു നിര്‍ദേശം.

മൂസിലിലേക്കുള്ള വഴികളിലെല്ലാം സ്ഫോടനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ കുടിക്കാന്‍ വെള്ളം, ജ്യൂസ് എന്നിവ നല്‍കി. മൊസൂളില്‍ ഒരു മുറിക്കുള്ളില്‍ ഞങ്ങളെ എത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അവര്‍ ഞങ്ങളെ വിളിച്ചുകൂട്ടി. നിങ്ങളെ സുരക്ഷിതരായി ഇന്ത്യന്‍ എംബസിക്ക് കൈമാറുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ വിമതര്‍ ഇന്ത്യന്‍ എംബസിക്ക് ഞങ്ങളെ കൈമാറുകയായിരുന്നു.

വേണമെങ്കില്‍ തങ്ങള്‍ ജോലി ചെയ്തിരുന്ന തിക്രീത് പട്ടണത്തിലെ ടീച്ചിങ് ആശുപത്രി അവര്‍ക്ക് ബോംബിട്ട് നശിപ്പിക്കാമായിരുന്നു. ആശുപത്രി വിട്ടുപോകണമെന്ന ആവശ്യം രണ്ടുതവണ തങ്ങള്‍ നിരസിക്കുകയായിരുന്നുവെന്ന് നഴ്സുമാര്‍ പറഞ്ഞു. മൂന്നാമത് എത്തിയപ്പോള്‍ ഭീകരരില്‍ ചിലര്‍ ക്ഷുഭിതരായി. ഭീകരരുടെ വാഹനത്തില്‍ കയറിയാല്‍ കൊലപ്പെടുത്തുമോയെന്ന് ഭയന്നിരുന്നു. അവസാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവരെ പ്രകോപിപ്പിക്കാതെ വാഹനത്തില്‍ കയറാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നിട്ടും ചിലര്‍ മടിച്ചുനിന്നപ്പോഴാണ് ബോംബെറിഞ്ഞ് ഭീതിയുണ്ടാക്കിയതെന്ന് നഴ്സുമാര്‍ പറഞ്ഞു. കലാപം രൂക്ഷമായപ്പോള്‍ ഏഴുനില ആശുപത്രിയുടെ ആറുനിലയുടെയും പ്രവര്‍ത്തനം നിലച്ചു. തദ്ദേശീയരായ ജീവനക്കാരും മാനേജ്മെന്‍റും പ്രാണരക്ഷാര്‍ഥം ആശുപത്രിവിട്ടു. തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത ഏതാനും രോഗികളും മലയാളി നഴ്സുമാരും ചില ബംഗ്ളാദേശികളായ ശുചീകരണ ജീവനക്കാരും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. റെഡ്ക്രോസിന്‍െറ പ്രവര്‍ത്തകരെത്തിയാണ് പലപ്പോഴും ഭക്ഷണവും മറ്റും എത്തിച്ചുനല്‍കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top