Flash News

സൗദിയില്‍ സ്പോണ്‍സര്‍ഷിപ്പില്‍ ഉള്ളവര്‍ക്ക് സ്ഥാപനങ്ങളിലേക്ക് ജോലി മാറാവുന്ന നിയമം നിര്‍ത്തലാക്കി

July 7, 2014 , ഷാഹിദ് വൈപ്പി

saudiജിദ്ദ: സൗദിയില്‍ വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പില്‍ ഉള്ളവര്‍ക്ക് സ്ഥാപനങ്ങളിലേക്ക് ജോലി മാറാവുന്ന നിയമം നിര്‍ത്തലാക്കി. റമദാനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ നൂറുക്കണക്കിനു നിയമലംഘകര്‍ പിടിയിലായി.

വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ഉള്ള ഹൌസ് ഡ്രൈവര്‍മാര്‍, വേലക്കാര്‍, പാചകക്കാര്‍തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇനി മുതല്‍സ്ഥാപനങ്ങളിലേക്ക് ജോലി മാറാനോ സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ സാധിക്കില്ല. ഗാര്‍ഹിക തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍വരും. നിതാഖാതുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച ഇളവു കാലയളവില്‍ മലയാളികള്‍ഉള്‍പ്പെടെ നിരവധി വിദേശികള്‍ സ്പോണ്‍സര്‍ഷിപ്പ് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളിലേക്ക് മാറ്റിയിരുന്നു. അതേസമയം തൊഴില്‍താമസ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍മന്ത്രാലയവും അഭ്യന്തര മന്ത്രാലയവും നടത്തുന്ന റെയ്ഡ് റമദാന്‍ മാസത്തിലും തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ജിദ്ദയിലെ 307 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 132 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. മക്കയില്‍ 179 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ‍88 നിയമലംഘനങ്ങള്‍ ആണ് കണ്ടെത്തിയത്. തായിഫില്‍ പതിനൊന്നും അല്ലീതില്‍ ആറും നിയമലംഘനങ്ങള്‍കണ്ടെത്തി. മറ്റു സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുക, ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുക സ്വദേശീവല്‍ക്കരണം നടപ്പിലാക്കാതിരിക്കുക തുടങ്ങിയവയാണ് പരിശോധകര്‍കണ്ടെത്തിയ നിയമലംഘനങ്ങള്‍‍.

നിയമലംഘകര്‍ക്ക് തടവും പിഴയും നല്‍കുന്നതോടൊപ്പം വിദേശിയാണെങ്കില്‍ നാട് കടത്തുകയും ചെയ്യും. സ്‌പോണ്‍സര്‍ഷിപ്പില്‍ ഉള്ളവരെ മറ്റുള്ളവര്‍ക്ക് കീഴില്‍ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. കിഴക്കന്‍ പ്രവിശ്യയില്‍ 223 സ്ഥലങ്ങളില്‍നടത്തിയ പരിശോധനയില്‍ ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്ത പതിനാറ് പേരെ പിടികൂടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top