ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമായി ബസ്സും സൈക്കിളും ചേര്‍ന്ന വാഹനം പ്രിയങ്കരമാകുന്നു

bussss

ന്യൂയോര്‍ക്ക്: ബസ്സുമല്ല, സൈക്കിളുമല്ല, ഇത് ബസ് സൈക്കിള്‍. ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമായാണ് പെഡലുകള്‍ കൊണ്ട് ചലിപ്പിക്കുന്ന മലിനീകരണം തീരെയില്ലാത്ത ഈ വാഹനം നിലവില്‍ വന്നത്. അമേരിക്കയിലെ വിദൂരമായ വിവിധ സ്ഥലങ്ങളിലാണ് ഇത്തരം വാഹനങ്ങള്‍ ഇപ്പോള്‍ വ്യാപകമാവുന്നത്.

ബസ്സും സൈക്കിളും ചേര്‍ന്നതാണ് ഇതിന്റെ ഘടന. 15 പേര്‍ക്ക് യാത്ര ചെയ്യാം. ഡ്രൈവര്‍ ഉണ്ടെങ്കിലും ഓരോ യാത്രക്കാരുടെയും കാലിനു മുന്നിലുള്ള പെഡലില്‍ അവരും ചവിട്ടണം. ഒത്തൊരുമിച്ചാലേ യാത്ര സാദ്ധ്യമാവൂ.

പൂര്‍ണ്ണമായും റീ സൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം. ഓഫീസ് കസേരകള്‍, കട്ടിലിനുപയോഗിക്കുന്ന ലോഹ ഫ്രെയിമുകള്‍, ബൈക്ക് പാര്‍ട്സുകള്‍, വെയിറ്റിങ് റൂം ഉപകരണങ്ങള്‍, അടുക്കള മേശ, മാക് സ്റ്റിയറിങ് വീല്‍, ഡോഡ്ജ് വാന്‍ എന്നിവയാണ് ഇതിന് ഉപയോഗിക്കുന്നത്.

ബോസ്റ്റണിലെ റോക്സ്ബറിയില്‍ പ്രവര്‍ത്തിക്കുന്ന ബെര്‍വിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍കെയിലാണ് 2005ല്‍ ഈ വാഹനം സാദ്ധ്യമായത്. ബോസ്റ്റണ്‍ കേന്ദ്രാമയി പ്രവര്‍ത്തിക്കുന്ന ഹെതര്‍ ക്ലാര്‍ക്ക്, മാത്യു മാസറ്റ എന്നിവരുടെ നേതൃത്വത്തില്‍ 60 ഓളം കലാകാരന്‍മാര്‍ ചേര്‍ന്നാണ് ഇതിന്റെ ആദ്യ രൂപം നിര്‍മിച്ചത്. ഇതിനു ശേഷം നാലു മാസങ്ങള്‍ക്കു ശേഷം അമേരിക്ക, നെതര്‍ലാന്റ്സ്, ഓസ്ട്രേലിയ എന്നിവടങ്ങളിലെ വിദഗ്ധരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെ ഇതിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ശ്രമം നടന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്പാര്‍ക്സ് ഇന്റസ്ട്രിയല്‍ ആര്‍ട്സ് ക്ലബാണ് ഇതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment