സ്വര്‍ണക്കടത്ത് കൊലപാതകം: മൃതദേഹങ്ങള്‍ കണ്ടെത്തി

കാസര്‍കോട്21646_594338: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊലചെയ്യപ്പെട്ട കുറ്റിച്ചിറ തൃക്കോവില്‍പ്പള്ളി മമ്മുവിന്റെ മകന്‍ ഫാഹിം (25), തലശ്ശേരി സെയ്താര്‍ പള്ളി സ്വദേശി നസീര്‍ (24) എന്നിവരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. കുടംകുഴിക്കടുത്തുള്ള ദുര്‍ഘടമായ സ്ഥലത്ത് നിന്നാണ് പ്രതികളുമായി തെള്ളിവെടുപ്പിനെത്തിയ പോലീസ് സംഘം മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

കേസില്‍ കാസര്‍കോട് സ്വദേശികളായ മുനാഫത്ത് മുനാഫര്‍ സനാഫ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് റിസ്‌വാന്‍ എന്നിവരെ മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment