പഠിപ്പുമുടക്കിയുള്ള സമരം എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്ന് എസ്.എഫ്.ഐ.

കണ്ണൂര്‍: പഠിപ്പുമുടക്കിയുള്ള സമരം എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്ന് എസ്.എഫ്.ഐ. പഠിക്കാനാണ് സമരം, പഠിപ്പ് മുടക്കാനല്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി ശിവദാസന്‍ പറഞ്ഞു. അക്രമസമരവും പഠിപ്പുമുടക്ക് സമരവും എല്ലാ സംഘടനകളും ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമസമരം കാലഹരണപ്പെട്ട സമരരീതിയാണെന്നും ശിവദാസന്‍ പറഞ്ഞു.

പഠിപ്പുമുടക്കലല്ല, പഠിക്കലാണ് പുതിയ സമരരീതിയെന്നും വിദ്യാഭ്യാസരംഗത്തെ ഗുണകരമല്ലാത്ത പഴഞ്ചന്‍ സമരരീതികളില്‍നിന്ന് വിട്ടുനില്ക്കാന്‍ എസ്.എഫ്.ഐ.പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും കഴിഞ്ഞ ദിവസം സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടിരുന്നു. എസ്.എഫ്.ഐ. ജില്ലാ സമ്മേളനം മട്ടന്നൂര്‍ പി.പി.ഗോവിന്ദന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനംചെയ്തുകൊണ്ടാണ് ജയരാജന്‍ ഇത് പറഞ്ഞത്. download

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment