Flash News

വിചാരവേദിയില്‍ സാഹിത്യ സെമിനാറും അവാര്‍ഡ്‌ സമര്‍പ്പണവും

July 9, 2014 , ജോയിച്ചന്‍ പുതുക്കുളം

image

ന്യൂയോര്‍ക്ക്‌: വിചാരവേദി ജൂലൈ മാസം 12ന്‌ (ശനിയാഴ്‌ച്ച) നടത്തുന്ന ഏകദിന സാഹിത്യ സെമിനാറില്‍ പ്രശസ്‌ത സാഹിത്യ കാരന്മാരായ ബെന്യാമിനും സതീഷ്‌ ബാബു പയ്യന്നൂരും പങ്കെടുക്കും. ആടു ജീവിതം എന്ന കൃതിയിലൂടെ മലയാള സാഹിത്യകാരന്മാരിലെ പ്രമുഖനായി മാറിയ ബന്യാമിനും, കേരളത്തിലെ പ്രശസ്‌തനായ മറ്റൊരു എഴുത്തുകാരനായ സതീഷ്‌ ബാബു പയ്യന്നൂരും ഈ സെമിനാറില്‍ പങ്കെടുത്ത്‌ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച്‌ സംസാരിക്കുന്നതാണ്‌.

ജൂലൈ 12ന്‌ രാവിലെ ഒമ്പതര മണിക്ക്‌ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തമേരിക്ക (22266, ബ്രാഡോക്ക്‌ അവന്യൂ, ക്യൂന്‍സ്‌ വില്ലേജ്‌) യുടെ ഹാളില്‍ കൂടുന്ന സെമിനാറില്‍ ഡോ. ശശിധരന്‍ കൂട്ടാല ‘ആനുകാലിക മലയാള സാഹിത്യം ഒരു വിചിന്തനം’ എന്ന വിഷയം അവതരിപ്പിക്കുന്നതും ഡോ. എ.കെ.ബി. പിള്ള ചര്‍ച്ച നയിക്കുന്നതുമായിരിക്കും. ഉച്ചയ്‌ക്ക്‌ ശേഷം വിചാരവേദിയുടെ ആദ്യത്തെ ക്യാഷ്‌ അവാര്‍ഡ്‌ ജേതാവായ ഡോ. എന്‍. പി. ഷീലയുടെ വിവിധ കൃതികളെക്കുറിച്ചും, ഒപ്പം പ്രത്യേക പുരസ്‌കാര ജേതാവായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ ചില രചനകളെക്കുറിച്ചും ചര്‍ച്ച നടക്കുന്നതാണ്‌. തുടര്‍ന്നു ചേരുന്ന പൊതു സമ്മേളനത്തില്‍ വെച്ച്‌ അവാര്‍ഡ്‌ ജേതാക്കള്‍ക്ക്‌ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുന്നതും ആയിരിക്കും.

സാഹിത്യത്തിലെ പുതുമയുടെ ശബ്ദം കേള്‍ക്കാന്‍ നിങ്ങളെ ഒരോരുത്തരേയും ക്ഷണിക്കുന്നതായി സെക്രട്ടറി സാംസി കൊടുമണ്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top