Flash News

തൃശൂരില്‍ മണ്‍സൂണ്‍ നൃത്തസംഗീതോല്‍സവം

July 10, 2014 , സ്വന്തം ലേഖകന്‍

mansoon dance fest trichur

തൃശൂര്‍: നവനീതം കള്‍ച്ചറല്‍ ട്രസ്റ്റ് 20-ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘മണ്‍സൂണ്‍ ഡാന്‍സ് മ്യൂസിക് ഫെസ്റ്റ്’ എന്ന പരിപാടി സംഘടിപ്പിക്കും. ഈമാസം 14 മുതല്‍ 19 വരെ നീളുന്ന ഫെസ്റ്റില്‍ മഴയെ ആധാരമാക്കി അണിയിച്ചൊരുക്കുന്ന ‘വര്‍ഷബിന്ദു’ എന്ന നൃത്തശില്‍പവും മോഹിനിയാട്ട ശില്‍പശാലയും അരങ്ങേറും.

സംഗീത നാടക അക്കാദമിയുടെ കെ.ടി. മുഹമ്മദ് സ്മാരക റീജനല്‍ തിയറ്ററിലാണ് ഫെസ്റ്റ്. ആദ്യദിനം ദില്‍സാഗറും സംഘവും അവതരിപ്പിക്കുന്ന നൃത്തരംഗാവിഷ്കാരമാണ്. രണ്ടാം ദിവസമാണ് കലാമണ്ഡലം ക്ഷേമാവതിയും സംഘവും വര്‍ഷബിന്ദു അവരിപ്പിക്കുക. 16ന് പത്മശ്രീ സുമിത്ര ഗുഹയുടെ ഹിന്ദുസ്ഥാനി സംഗീതനിശ അരങ്ങേറും. 17ന് ഷര്‍മിള മുഖര്‍ജിയും സംഘവും അവതരിപ്പിക്കുന്ന ഒഡീസി. 18ന് ജയ്കൃഷ്ണ മഹാരാജും സംഘവും അവതരിപ്പിക്കുന്ന കഥക്. 19ന് അഹമ്മദാബാദ് രംഗശ്രീ സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സ് അവതരിപ്പിക്കുന്ന ഗുജറാത്തി നാടോടിനൃത്തം. വൈകീട്ട് 6.30നാണ് പരിപാടികള്‍ അരങ്ങേറുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top