കേരളത്തിന് ഐ.ഐ.ടി

jaitly3_1ന്യൂഡല്‍ഹി: കേരളത്തിന് ഐ.ഐ.ടി അനുവദിച്ചു. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി പൊതുബജറ്റിലാണ് കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഐ.ഐ.ടികള്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ 5 പുതിയ ഐ.ഐ.എമ്മുകള്‍ക്കുമായി 500 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

അതേസമയം കേരളം പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ലഭിച്ചില്ല. നാല് പുതിയ എയിംസ് രാജ്യത്ത് തുടങ്ങും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ബംഗാള്‍, ആന്ധ്ര, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവടങ്ങളിലാണ് പുതിയ എയിംസ് തുടങ്ങുക.

എയിംസ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഭാവിയില്‍ എയിംസ് അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞത് പ്രതീക്ഷ ശേഷിപ്പിക്കുന്നുണ്ട്.

പാലക്കാട്ട് ഐ.ഐ.ടി സ്ഥാപിക്കാനായി 472 ഏക്കര്‍ സ്ഥലം കേരളം ഇതിനോടകം ഏറ്റെടുത്ത് നല്‍കിയിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment