Flash News

മഅദനിക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

July 11, 2014

ന്യൂഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബാംഗ്ലൂര്‍ വിട്ട് പോകരുതെന്ന ഉപാധിയോടെ ഒരുമാസത്തേക്കാണ് ജാമ്യം.

ബാംഗ്ലൂരില്‍ തന്നെ തങ്ങി സ്വന്തം നിലയില്‍ ചികിത്സ നടത്തണം. ആ സമയത്ത് സുരക്ഷ കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും കോടതി അറിയിച്ചു. കൂടാതെ ബാംഗ്ലൂരില്‍ മഅദനിയുടെ താമസസ്ഥലത്തിന്റെ മേല്‍വിലാസം സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിനും പോലീസിനും കൈമാറണം.

ജാമ്യക്കാലാവധി സമയത്ത് കേസിന്റെ സാക്ഷികളെയോ പ്രതികളെയോ ബന്ധപ്പെടാന്‍ പാടില്ല. അതുണ്ടായാല്‍ കര്‍ശനനടപടികളെടുക്കാന്‍ കര്‍ണാടകസര്‍ക്കാരിന് അവകാശമുണ്ടെന്നും ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞു.madani11_2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top