ഇറാഖില്‍നിന്ന് എട്ടുപേര്‍ കൂടി നാട്ടിലത്തെി

iraqനെടുമ്പാശേരി: ഇറാഖില്‍നിന്ന് വ്യാഴാഴ്ച എട്ട് തൊഴിലാളികള്‍ കൂടി നാട്ടിലത്തെി. ഫോര്‍ട്ടുകൊച്ചി സ്വദേശി കുരിശിങ്കല്‍ ആന്‍റണി അഗസ്റ്റ്യന്‍, കോട്ടയം കളപ്പുരക്കല്‍ ബിജുമാര്‍ക്കോസ്, ചേര്‍ത്തല പാണാവള്ളി പുത്തേനികോരത്ത് പപ്പുരാജു, തൃശൂര്‍ ആറാട്ടുപുഴ മാധവന്‍ രവി എന്നിവരാണ് കൊച്ചിയില്‍ വന്നിറങ്ങിയത്. ഹരിപ്പാട് സ്വദേശി ബിനുഭാസ്കരന്‍, അടൂര്‍ സ്വദേശി രത്നകുമാര്‍, കഴക്കൂട്ടം സ്വദേശി ജേക്കബ്, നെടുമങ്ങാട് സ്വദേശി രഞ്ജിത് എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയും നാട്ടിലത്തെി.സംസ്ഥാന സര്‍ക്കാറാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിവരുന്നതിനുള്ള ടിക്കറ്റ് തരപ്പെടുത്തി നല്‍കിയത്.

കൊച്ചിയിലെ ഒരു ഏജന്‍സിയാണ് ഇവരെ ബസറയിലത്തെിച്ചത്. എന്നാല്‍, വാഗ്ദാനം ചെയ്ത ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇവര്‍ക്ക് കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഇവര്‍ എംബസിയിലത്തെി നാട്ടിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News