ലിസ് നിക്ഷേപ തട്ടിപ്പ്: വാഗ്ദാനം ചെയ്ത ഇരട്ടിത്തുക നല്‍കാന്‍ വിധി

lisതൃശൂര്‍: നിക്ഷേപസംഖ്യ അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയില്‍ പരാതിക്കാരന് അനുകൂല വിധി. കൊരട്ടി മേച്ചേരി വീട്ടില്‍ ഡേവിസ് തൃശൂര്‍ ഉപഭോക്തൃ ഫോറത്തില്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് ലിസ് ചാരിറ്റബ്ള്‍ ട്രസ്റ്റിനെതിരെ വിധി.

നിക്ഷേപസംഖ്യ അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയായി നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് ഹരജിക്കാരനില്‍നിന്ന് 70,000 രൂപ നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാല്‍, നിക്ഷേപസംഖ്യ വാഗ്ദാനം ചെയ്തത് പോലെ ഇരട്ടിയായി നല്‍കിയില്ല. തുടര്‍ന്നാണ് ഡേവിസ് ഹരജി ഫയല്‍ ചെയ്തത്.

പ്രസിഡന്‍റ് പത്മിനി സുധീഷ്, മെമ്പര്‍മാര്‍ വി.വി. ഷിന, എം.പി. ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ ഫോറം 1,40,000 രൂപയും ഹരജി തീയതി മുതല്‍ 18 ശതമാനം പലിശയും ചെലവിലേക്ക് 750 രൂപയും നല്‍കാന്‍ വിധിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News