ബ്രിക്‌സില്‍ പങ്കെടുക്കാന്‍ മോദി നാളെ ബ്രസീലിലേക്ക്

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഘവും നാളെ ബ്രസീലിലേക്ക് തിരിക്കും.

അദ്ദേഹത്തിനൊപ്പം കേന്ദ്രസഹമന്ത്രി നിര്‍മല സീതാരാമന്‍ , ദേശീയ സുരക്ഷ ഉപദേഷ്ടാവ് എ.കെ ഡോവല്‍ , വിദേശ സെക്രട്ടറി സുജാതാ സിങ്ങ്, സാമ്പത്തിക സെക്രട്ടറി അരവിന്ദ് മായാറാം എന്നിവരുണ്ടാകും.

നാളെ രാവിലെ ബെര്‍ലിനിലെത്തുന്ന സംഘം തിങ്കളാഴ്ച ബ്രസീലിലെത്തും. ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. 2014 മാര്‍ച്ചില്‍ നടത്തേണ്ടിയിരുന്ന ബ്രിക്‌സ് യോഗം ചൈനീസ് പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ജൂണിലേക്ക് മാറ്റിയത്.modi_27

Print Friendly, PDF & Email

Related News

Leave a Comment