വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ അന്തരിച്ചു.

ന്യൂഡല്‍ഹി: മുതിര്‍ന്ന വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ (94) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാളായി കിടപ്പിലായിരുന്നു. ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ ആര്‍.കെ. പുരത്തുള്ള വി.എച്ച്.പി. ആസ്ഥാനത്തായിരുന്നു അന്ത്യം.

ഉത്തര്‍പ്രദേശുകാരനായ ഗിരിരാജ് കിഷോര്‍ ചെറുപ്പകാലത്തുതന്നെ ആര്‍.എസ്.എസ്സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. സംഘമാണ് വി.എച്ച്.പി. പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്നത്. വി.എച്ച്.പി.യുടെ മുതിര്‍ന്ന പ്രചാരകരിലൊരാളും സീനിയര്‍ ഉപാധ്യക്ഷനുമായിരുന്നിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു.

2003ല്‍ രാമക്ഷേത്ര വിഷയത്തില്‍ വി.എച്ച്.പി. ലഖ്‌നൗവില്‍ നടത്തിയ ശോഭായാത്രയ്ക്കിടെ ഗിരിരാജ് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് കേന്ദ്ര ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാറിനെതിരായിപ്പോലും ഗിരിരാജ് കിഷോര്‍ രൂക്ഷമായി വിമര്‍ശം ഉന്നയിച്ചിരുന്നു. 21644_596279

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment