Flash News

ഇടുക്കി എം.പിയുടെ ഭൂമി തട്ടിപ്പ്: ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്

July 14, 2014 , സ്വന്തം ലേഖകന്‍

11438-111453-Joyce-George-Idukki-UDF-Candidate-2014-Profile-and-Biographyകൊച്ചി: ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്‍െറ കൊട്ടക്കാമ്പൂരിലെ ഭൂമിയെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ഭൂമി തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണെന്ന് യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ദേവികുളം താലൂക്കില്‍ ബ്ലോക് നമ്പര്‍ 58 ല്‍ പെട്ട കൊട്ടക്കാമ്പൂരിലെ ഭൂമി വനഭൂമിയാണ്. ഈ ഭൂമി വ്യാജരേഖയുണ്ടാക്കി ജോയ്സ് ജോര്‍ജും കുടുംബവും തട്ടിയെടുത്തതാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍െറ ആരോപണം.എന്നാല്‍, ഉദ്യോഗസ്ഥര്‍ ഇക്കാര്യം മറച്ചുവെക്കുകയാണെന്ന് ഡീന്‍ പറഞ്ഞു.

റവന്യൂ മന്ത്രിയും, മുഖ്യമന്ത്രിയും ഇക്കാര്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണം. ചീഫ് സെക്രട്ടറി, മുഖ്യവനപാലകന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്വേഷണ കമീഷന്‍ ഇതുവരെ സ്ഥലം സന്ദര്‍ശിക്കുകയോ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ ജൂലൈ അവസാനവാരം ദേവികുളം ആര്‍.ഡി.ഒ ഓഫിസിലേക്ക് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.

പ്രസ്തുത ഭൂമിയില്‍നിന്ന് മരംമുറിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം നേരിടുന്ന ദേവികുളം ആര്‍.ഡി.ഒ മധുഗംഗാധരനെ അസിസ്റ്റന്‍റ് ലാന്‍ഡ് റവന്യൂ കമീഷണറായി നിയമിച്ചതിലും യൂത്ത്കോണ്‍ഗ്രസിന് പ്രതിഷേധമുണ്ട്.

വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിലെല്ലാം ജോയ്സ് ജോര്‍ജിന്‍െറയും കുടുംബത്തിന്‍െറയും ഭൂമി തട്ടിപ്പ് സംബന്ധിച്ച് തെളിവുകളുണ്ട്. എന്നാല്‍, അന്വേഷണം വഴിമുട്ടി. 2001ല്‍ റവന്യൂ വകുപ്പിന്‍െറ നിയന്ത്രണത്തിലായിരുന്നു വിവാദ ഭൂമി. എന്നാല്‍, 2007 ല്‍ നീലക്കുറിഞ്ഞി സാങ്ച്വറിയായി ഇടതുപക്ഷ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചതിന് ശേഷം ഇത് വനഭൂമിയാണ്. അപ്പോള്‍ എങ്ങനെയാണ് ഈ ഭൂമിക്ക് പട്ടയം ലഭിച്ചതെന്ന് കണ്ടത്തെണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top