പലസ്തീന്‍ – ഇസ്രായേല്‍ വെടിനിര്‍ത്തലിനായി ഈജിപ്ത് ശ്രമം

കെയ്‌റോ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ പലസ്തീന്‍ – ഇസ്രായേല്‍ വെടിനിര്‍ത്തലിനായി ഈജിപ്ത് ശ്രമം തുടങ്ങി. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും കെയ്‌റോയില്‍ ഇരുഭാഗങ്ങളുടെയും പ്രതിനിധികളെ വിളിച്ച് ചര്‍ച്ചകള്‍ നടത്താനുമാണ് ഈജിപ്ത് ശ്രമിക്കുന്നത്.

കെയ്‌റോവില്‍ അറബ് ലീഗിന്റെ അടിയന്തരയോഗം ചേര്‍ന്നതിനുപിന്നാലെയാണ് മാധ്യസ്ഥശ്രമത്തിനായി ഈജിപ്ത് ശ്രമം തുടങ്ങിയത്. പ്രശ്‌നപരിഹാരത്തിനുശേഷം വെടിനിര്‍ത്തല്‍ എന്നാണ് ഗാസ നിയന്ത്രിക്കുന്ന ഹമാസ് പ്രതികരിച്ചത്. മധ്യസ്ഥശ്രമത്തെക്കുറിച്ച് ഇന്ന് ചേരുന്ന ഇസ്രായേല്‍ കാബിനറ്റ് തീരുമാനമെടുക്കും.

ഇസ്രായേല്‍ റോക്കറ്റ് ആക്രമണങ്ങളില് ഇതേവരെ 185 പേര്‍ മരിച്ചതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് യു.എന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. parliament-in-session2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment