Flash News

തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ മദ്യപാനികള്‍ക്കായി ഫിലിപ്പൈന്‍സ് പെണ്‍കുട്ടികളുടെ നഗ്നനൃത്തം

July 16, 2014 , സ്വന്തം ലേഖകന്‍

joys-palaceതൃശൂര്‍: ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തെ ജോയ്സ് പാലസ് ഹോട്ടലില്‍ മദ്യപിക്കാനത്തെുന്നവര്‍ക്കായി ഫിലിപ്പൈന്‍സ് പെണ്‍കുട്ടികളുടെ നഗ്നനൃത്തം. അര്‍ധനഗ്നകളായ അഞ്ച് പെണ്‍കുട്ടികളാണ് അര്‍ധരാത്രിവരെ നൃത്തം ചെയ്ത് മദ്യപാനികളെ ത്രില്ലടിപ്പിക്കുന്നത്. ബാറിന്‍െറ രണ്ടാം നിലയിലെ മുറിയില്‍ അരണ്ട വെളിച്ചത്തിലാണ് നൃത്തം പൊടിപൊടിക്കുന്നത്.

നൃത്തത്തിന് ശേഷം പെണ്‍കുട്ടികളുമായി കിടപ്പറ പങ്കിടാനും സൗകര്യമൊരുക്കിയിട്ടുണ്ടത്രേ. ടിഷ്യു പേപ്പറില്‍ നിരക്കും മൊബൈല്‍ നമ്പറും എഴുതി നല്‍കിയാല്‍ കച്ചവടം ഉറപ്പിക്കാം. പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ മദ്യപാനികളില്‍നിന്ന് പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്. ഫീസ് അടച്ചാല്‍ പെണ്‍കുട്ടികളെ തൊട്ടും പിടിച്ചും നൃത്തവും ചെയ്യാം.

ഈ ഹോട്ടലില്‍ കാബറെ ഡാന്‍സ് നടക്കുന്നതായി രണ്ടുവര്‍ഷം മുമ്പ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് പൊലീസ് പൂഴ്ത്തുകയായിരുന്നു.

ജോയ്സ് പാലസില്‍ നിശാനൃത്തം അരങ്ങേറുന്നതായി ഒരാഴ്ച മുമ്പ് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ പരാതിപ്പെട്ടിരുന്നു. അക്കാര്യം അന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇവിടെ അനാശാസ്യമൊന്നും നടക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.

നഗ്നനൃത്തം തടയണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ച് ബാറിന് മുന്നില്‍ പൊലീസ്തടഞ്ഞു. കെ.പി.സി.സി അംഗം ജോണ്‍ ഡാനിയേല്‍, എ.പ്രസാദ്, ലെനിന്‍ ബാബു, കുരിയന്‍ മുട്ടത്ത്, ജീജന്‍ ചാക്കപ്പന്‍, സുരേഷ് അയ്യന്തോള്‍, ജിയോ കൂര്‍ക്കഞ്ചേരി, യുജിന്‍ വില്‍വട്ടം, ജെസിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ബി.ജെ.പി പ്രവര്‍ത്തകരും ബാറിലേക്ക് മാര്‍ച്ച് നടത്തി. ഡാന്‍സ് ബാര്‍ സാംസ്കാരിക തലസ്ഥാനത്തിന് അപമാനമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ് പറഞ്ഞു. നഗരത്തെ വ്യഭിചാര ശാല ആക്കാനുള്ള ശ്രമത്തെ തടയുമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് പി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു.

ബാറില്‍ നടന്ന നഗ്ന നൃത്തം പൊലീസ് ഒത്താശയോടെയാണെന്ന് ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു. ഒരാഴ്ച മുമ്പ് റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടി എടുക്കാത്തത് പൊലീസിന്‍െറ അഴിമതിയാണ് വെളിവാക്കുന്നതെന്ന് ജില്ലാ സെക്രട്ടറി പി.കെ. മൊയ്തുണ്ണി പറഞ്ഞു.

bar protest

bar protest2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top