Flash News

കേബിള്‍ ടി.വി ജീവനക്കാരെ ചുട്ടുകൊന്ന കേസ്: പ്രതികളുടെ ജീവപര്യന്തം എട്ടുവര്‍ഷമാക്കി കുറച്ചു

July 16, 2014 , സ്വന്തം ലേഖകന്‍

arrest3കൊച്ചി: കേബിള്‍ ടി.വി നടത്തിപ്പുകാര്‍ തമ്മിലെ കുടിപ്പകയെ തുടര്‍ന്ന് രണ്ടുപേരെ ചുട്ടുകൊന്നുവെന്ന കേസിലെ പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി എട്ടുവര്‍ഷമാക്കി കുറച്ചു. ആലപ്പുഴയില്‍ സ്റ്റാര്‍ ടെക് കേബിള്‍ ടി. വി ഓഫിസ് തീവെക്കുകയും ജീവനക്കാരായ ബിനോയ്, ഉമേഷ് എന്നിവരെ കൊല്ലുകയും ചെയ്തുവെന്ന കേസിലെ ഒന്നും രണ്ടും പ്രതികളായ ആലപ്പുഴ കൈതവളപ്പില്‍ അജി എന്ന അജയകുമാര്‍, ആറാട്ടുപുഴ സ്വദേശി രാജ എന്നിവരുടെ ശിക്ഷയാണ് ഇളവ് ചെയ്തത്. രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്ന ഉത്തരവ് റദ്ദാക്കി രണ്ട് കേസുകളിലായി 50000 രൂപ വീതം ഒടുക്കിയാല്‍ മതിയെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് പി. ബി. സുരേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

വീനസ് കേബ്ള്‍ നെറ്റ് വര്‍ക്ക് നടത്തിപ്പുകാരുള്‍പ്പെടെ ഒമ്പത് പേരടങ്ങുന്ന സംഘം 2000 മേയ് ഒന്നിന് പുലര്‍ച്ചെ 3.30 ന് സ്റ്റാര്‍ടെക് കേബ്ള്‍ ടി.വിയുടെ ഓഫിസിന് തീയിട്ട് രണ്ടുപേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2006 ഡിസംമ്പര്‍ 18ന് ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്ത്യം തടവും രണ്ട് ലക്ഷം പിഴയും ആലപ്പുഴ അഡീ. സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. 2011 ഒക്ടോബറില്‍ ഈ വിധി റദ്ദാക്കിയ ഹൈകോടതി പുനഃപരിശോധനക്കായി സെഷന്‍സിലേക്ക് കേസ് തിരിച്ചയച്ചു. എന്നാല്‍, വീണ്ടും രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതിലെ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്.

കേബ്ള്‍ ടി.വിയുടെ ഓഫിസിനുള്ളില്‍ മരണത്തിനിരയായവര്‍ ഉറങ്ങിക്കിടന്നിരുന്നുവെന്ന കാര്യം പ്രതികള്‍ അറിഞ്ഞിരുന്നില്ലെന്നും അതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302 അനുസരിച്ച് കൊലപാതക കുറ്റം നിലനില്‍ക്കില്ലന്നും കോടതി വ്യക്തമാക്കി. ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നതും തെളിയിക്കാനായില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top