Flash News

എം. മുരളിക്ക് ഫിലഡല്‍ഫിയായില്‍ പൗരസ്വീകരണം

July 17, 2014 , ജീമോന്‍ ജോര്‍ജ്ജ്

m muraliഫിലഡല്‍ഫിയ: കേരളത്തിലെ പ്രമൂഖ കോണ്‍‌ഗ്രസ്സ് നേതാവും മുന്‍ നിയമസഭാ സമാജികനുമായ എം. മുരളിക്ക് (മാവേലിക്കര) ജൂലൈ 17ആം തിയ്യതി വൈകുന്നേരം 7 മണിക്ക് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍‌സീസ് കോണ്‍ഗ്രസ്സിന്റെ (പെന്‍സല്‍‌വേനിയ ചാപ്റ്റര്‍) ആഭിമുഖ്യത്തില്‍ പൗരസ്വീകരണം നല്‍കുന്നതാണ്.

വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ തുടക്കം കുറിച്ച് യൂത്ത് കോണ്‍‌ഗ്രസ്സിന്റെ നേതൃത്വനിരയിലെത്തുകയും മാവേലിക്കര മണ്ഡലത്തിന്റെ വളര്‍ച്ചയുടെ മുഖ്യ ശില്‍‌പ്പിയുമായ എം. മുരളി അമേരിക്കയിലെ വിവിധ നഗരങ്ങളിലുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ സ്വീകരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് എത്തുന്നത്. ഈ പൗരസ്വീകരണത്തിലേക്ക് ഫിലഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മവേലിക്കര നിവാസികളെയും കോണ്‍ഗ്രസ്സ് അനുഭാവികളെയും യോഗത്തിലേക്ക് സാദരം ക്ഷണിച് കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് കുന്നേല്‍ (പ്രസിഡന്റ്) – 215 681 8679, സാബു സക്കറിയ (ജനറല്‍ സെക്രട്ടറി) – 267 980 7923, തോമസ് എബ്രഹാം (ട്രഷറര്‍) – 215 906 0604.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top