ബ്രിക്‌സ് രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്ന വികസനബാങ്കിന്റെ അധ്യക്ഷപദം ഇന്ത്യയ്ക്ക്

ഫോര്‍ട്ടലേസ (ബ്രസീല്‍): ലോകബാങ്കിന് ബദലായി ബ്രിക്‌സ് രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്ന പുതിയ വികസനബാങ്കിന്റെ അധ്യക്ഷപദം ഇന്ത്യയ്ക്ക്. ചൈനയിലെ ഷാങ്ഹായി ആസ്ഥാനമായി നിലവില്‍വരുന്ന ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ ആറുവര്‍ഷം നേതൃത്വം നല്‍കുക ഇന്ത്യയായിരിക്കും. ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ ബ്രിക്‌സ് ഉച്ചകോടിയിലാണ് തീരുമാനം.

‘ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്’ എന്ന പേരില്‍ പതിനായിരം കോടി ഡോളര്‍ ക്രയശേഷിയുള്ള പുതിയ വികസനബാങ്കും അത്ര തന്നെ തുകയുടെ കരുതല്‍നിധിയും രൂപീകരിക്കന്‍ ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ ചൊവ്വാഴ്ചയാണ് തീരുമാനിച്ചത്. ബാങ്കിന്റെ ആസ്ഥാനവും നേതൃത്വവും പിന്നീട് തീരുമാനിക്കുകയായിരുന്നു.

ലോകജനസംഖ്യയുടെ 40 ശതമാനത്തിന്റെ പിന്തുയുള്ള, സാമ്പത്തിക വ്യവസ്ഥയുടെ അഞ്ചിലൊന്ന് കൈയാളുന്ന, രാജ്യങ്ങളുടെ ഉച്ചകോടിയെന്ന നിലയ്ക്ക് ബ്രിക്‌സിന്റെ സുപ്രധാനമായ തീരുമാനമാണ് പുതിയ വികസനബാങ്ക് രൂപീകരിക്കാനുള്ളത്.16410_596909

Print Friendly, PDF & Email

Related News

Leave a Comment