മലയാളികള്‍ക്ക് സൗകര്യമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കും -കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഓള്‍harsh vardan ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ (എയിംസ്) കാര്യത്തില്‍ കേരളത്തിന് ആശങ്ക വേണ്ടെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍. എല്ലാ മലയാളികള്‍ക്കും സൗകര്യപ്രദമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. കേരളത്തിന്‍റെ നിര്‍ദേശം ലഭിച്ചതിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നെങ്കിലും ബി.ജെ.പി സര്‍ക്കാറിന്‍റെ പ്രഥമ ബജറ്റില്‍ ഇത് ഇടം പിടിച്ചിരുന്നില്ല. ഇതെ തുടര്‍ന്ന് കേരളം ആശങ്ക അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment