Flash News

14കാരിയെ കൊലപ്പെടുത്തി മാംസം ഭക്ഷിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച നരഭോജി നഴ്സിനെ അറസ്റ്റ് ചെയ്തു

July 18, 2014 , ഷാഹിദ് വൈപ്പി

article-2695842-1FB994ED00000578-703_964x402

ലണ്ടന്‍: പതിനാലുകാരിയെ കൊന്നു തിന്നാല്‍ ആഗ്രഹം പ്രകടിപ്പിച്ച നഴ്സ് എഫ്.ബി.ഐയുടെ പിടിയില്‍. 57കാരനായ ഇയാള്‍ ഓണ്‍ലൈനില്‍ നടത്തിയ ചാറ്റിങ്ങ് എഫ്.ബി.ഐ യുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് നഴ്സിനെ അറസ്റ്റ് ചെയ്തത്.

മീറ്റ് മാര്‍ക്കെറ്റ് മാന്‍ എന്ന പേരില്‍ ഡാര്‍ക്ക് ഫെറ്റിഷ് നെറ്റ് വര്‍ക്ക് എന്ന വെബ്‌സൈറ്റിലൂടെയാണ് ഇയാള്‍ മനുഷ്യമാംസം തിന്നാ‍നുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഈവ ഗോണ്‍സാ എന്ന അപരനമത്തിലുള്ള പെണ്‍കുട്ടിയ്ക്ക് ഇയാള്‍ ഒരു വലിയ കോടാലിയുമായി നില്‍ക്കുന്ന സെല്‍ഫിയും അയച്ചിരുന്നു.

ഇയാള്‍ ചാറ്റില്‍ മനുഷ്യമാംസം ഭക്ഷിച്ചിട്ടുള്ളതായും പറഞ്ഞു. ഇതുകൂടാതെ പ്രായമായവരുടേയും പ്രായം കുറഞ്ഞവരുടേയും മാംസത്തിനുള്ള പ്രത്യേകതയും രുചിയേക്കുറിച്ചും ഇയാള്‍ വാചാലനാകുന്നുണ്ട്. വെബ്സൈറ്റിലെ ഇയാളുടെ ചാറ്റുകളുടെ വിവരങ്ങള്‍ എഫ്.ബി.ഐ ബ്രിട്ടീഷ് പോലീസിന് കൈമാറിയതോടെയാണ് അറസ്റ്റുണ്ടായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top