വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിക്കുനേരെ ആസിഡാക്രമണം: പ്രതിക്ക് പത്തുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും

arrestതൃശൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. പൊന്നാമ്പിയോളി സ്വദേശി കുട്ടാട്ടി സണ്ണിയെയാണ് തൃശൂര്‍ നാലാം നമ്പര്‍ അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.പി.സുധീര്‍ ശിക്ഷിച്ചത്.

2005 നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 18 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ജില്ലാ ഗവ. പ്ലീഡര്‍ വിനു വര്‍ഗീസ് കാച്ചപ്പിള്ളി, അഭിഭാഷകരായ ജോഷി പുതുശേരി, ഷിബു പുതുശേരി എന്നിവര്‍ ഹാജരായി. വെള്ളിക്കുളങ്ങര പൊന്നാമ്പിയോളി സ്വദേശിനിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment