മകനെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച യുവാവിനെ പിതാവ് കൈകാര്യം ചെയ്തു

Dadbeating444ഫ്ലോറിഡ: പതിനൊന്ന് വയസ് പ്രായമുളള മകനെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്നത് ഏത് പിതാവിനാണ് കണ്ടു നില്‍ക്കുവാന്‍ കഴിയുക?

വെളളിയാഴ്ച പുലര്‍ച്ചെയാണ് പതിനൊന്ന് വയസുകാരന്റെ മുറിയില്‍ അരുതാത്തത് ചിലത് നടക്കുന്നതായി പിതാവിന്റെ ശ്രദ്ധയില്‍ പെട്ടത്. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. പീഡനം നടത്തുവാന്‍ ശ്രമിച്ച 18 വയസ്സുകാരനായ റെയ്മോണ്ട ഫ്രൊലേണ്ടറിനെ ചലനരഹിതനാകും വരെ ശരിക്കും പിതാവ് കൈകാര്യം ചെയ്തു. തുടര്‍ന്ന് 911 വിളിച്ചു പൊലീസിനെ വിവരം അറിയിച്ചു. കുതിച്ചെത്തിയ പൊലീസിന് രക്തത്തില്‍ കുളിച്ചു മുഖമാകെ വിരൂപമായ യുവാവിനെയാണ് മുറിയില്‍ കാണാന്‍ കഴിഞ്ഞത്.

എന്ത് ആയുധമാണ് യുവാവിനെതിരെ ഉപയോഗിച്ചതെന്ന് ചോദ്യത്തിന്, ഒരായുധവും ഉപയോഗിച്ചില്ല, എന്റെ മുഷ്ടിയും പാദങ്ങളുമാണ് ഞാന്‍ ഉപയോഗിച്ചത് എന്നായിരുന്നു പിതാവിന്റെ മറുപടി.

രാത്രി വൈകുംവരെ വീഡിയോ ഗെയിം കളിച്ചു കൊണ്ടിരുന്ന മകന്റെ മുറിയില്‍ അത്രിക്രമിച്ചു കയറി ഭീക്ഷണിപ്പെടുത്തിയാണ് ലൈംഗിക പീഡനത്തിന് ശ്രമിച്ചത്.

യുവാവിനെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തു, അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വ്യവസ്ഥയിലാണ് കേസെടുത്തിരിക്കുന്നത്. പിതാവിനെതിരെ കേസെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment