ഇറാഖില്‍ നിന്ന് തിരിച്ചത്തെിയവര്‍ റിക്രൂട്ടിംഗ് ഏജന്‍സി ഓഫീസ് ആക്രമിച്ചു

നെടുമ്പാശേരി: ഇറാഖില്‍ ജോലി തട്ടിപ്പിന് ഇരകളായി തിരിച്ചത്തെിയവര്‍ തങ്ങളെ റിക്രൂട്ട് ചെയ്ത ഏജന്‍സി ഓഫിസിന് നേരെ ആക്രമണം നടത്തി. ഖുര്‍ദിസ്താനില്‍ നിന്ന് തിരിച്ചത്തെിയ 17 മലയാളി തൊഴിലാളികളാണ് ശനിയാഴ്ച ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലത്തെിയത്. ഇവരുടെ പാസ്പോര്‍ട്ടുകള്‍ വിട്ടുകൊടുക്കാന്‍ ഖുര്‍ദിസ്താനിലെ തൊഴിലുടമ തയാറായില്ല.

തുടര്‍ന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിലാണ് ഇവര്‍ നാട്ടിലത്തെിയത്. രണ്ടുമാസത്തെ ശമ്പളവും കുടിശ്ശികയുണ്ട്. ആലുവ സ്വദേശിയായ റിന്‍ഷാദ് എന്നയാള്‍ വഴിയാണ് ഉദ്യോഗാര്‍ഥികളെ അശോകപുരത്തെ എം.പി. ഡൊമിനിക് എന്ന ഏജന്‍സി റിക്രൂട്ട് ചെയ്തത്. ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന ഹിറാ എന്ന അമേരിക്കന്‍ കമ്പനിയിലേക്കാണ് റിക്രൂട്ട് എന്നാണ് അറിയിച്ചിരുന്നത്.

വെല്‍ഡര്‍, ഫാബ്രിക്കേറ്റര്‍, പെയിന്‍റര്‍ എന്നീ തസ്തികകളിലേക്ക് 65000 രൂപ വീതമാണ് വിസ നിരക്കായി വാങ്ങിയത്. ഇതുകൂടാതെ മുപ്പതിനായിരം രൂപ വിമാനടിക്കറ്റിനും മറ്റും വേറെയും നല്‍കി. എന്നാല്‍, അവിടെയത്തെിയപ്പോഴാണ് ഹിറയെന്ന കമ്പനി ഖുര്‍ദിസ്താനിലെ പ്രാദേശികമായ ഒരു ചെറിയ സ്ഥാപനമാണെന്ന് തിരിച്ചറിഞ്ഞത്. മാത്രമല്ല പല ദിവസങ്ങളിലും ലീവ് നല്‍കി വേണ്ടത്ര ജോലിയില്ലന്ന് പറഞ്ഞ് വേതനം കുറക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച പരിഹാരമുണ്ടായില്ലങ്കില്‍ റിക്രൂട്ട്മെന്‍റ് തട്ടിപ്പിനെതിരെ നിയമ നടപടിക്കൊരുങ്ങാനാണ് തീരുമാനമെന്ന് ഉദ്യോഗാര്‍ഥികളിലൊരാളായ മണ്ണാര്‍ക്കാട് സ്വദേശി അജീഷ് പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment