വിദ്യാഭ്യാസ പ്രശ്നങ്ങള്‍: വിശദീകരണവുമായി ലീഗ്

Flag_of_Muslim_Leagueമലപ്പുറം: പ്ലസ് ടു അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്‍െറയടക്കം വിമര്‍ശനമേറ്റുവാങ്ങിയ മുസ്ലിം ലീഗ് വിശദീകരണവുമായി രംഗത്ത്. പ്ലസ്ടു വിഷയത്തില്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തെ മുന്‍നിര്‍ത്തിയുള്ള തീരുമാനമാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാവുകയെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ലീഗ് ഒരിക്കലും ഒറ്റക്ക് തീരുമാനമെടുത്തിട്ടില്ല. അക്കാദമിക് താല്‍പര്യം മാത്രമാണ് പാര്‍ട്ടിക്കുള്ളത്. യു.ഡി.എഫിലും മന്ത്രിസഭയിലും ഉപസമിതിയിലും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളാണ് പുറത്തുവന്നത്. എല്ലാവരും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോയത്.

ലീഗും കോണ്‍ഗ്രസും തമ്മില്‍ ഒരു അകല്‍ച്ചയുമില്ല. പാര്‍ട്ടി മുഖപത്രങ്ങള്‍ തമ്മിലുള്ള വിഷയം മുഖവിലക്കെടുക്കേണ്ട. മന്ത്രിസഭാ പുനഃസംഘടനയും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ രാജിക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായില്ലന്നും ഇ.ടി പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍െറ തനിനിറം പുറത്തായിരിക്കുകയാണ്. അക്രമിയെ എതിര്‍ത്ത് ഇരയോടൊപ്പം നില്‍ക്കുന്നതായിരുന്നു ഇന്ത്യയുടെ നയം. ആ പാരമ്പര്യത്തിന് എതിരാണ് ഇപ്പോഴത്തെ തീരുമാനം. ഇത് അംഗീകരിക്കാനാവില്ല.

ചൊവ്വാഴ്ച ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയിലേക്ക് മുസ്ലിം ലീഗ് നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment