മഹാരാഷ്ട്രയില്‍ വ്യവസായമന്ത്രി നാരായണ്‍ റാണെ രാജിവച്ചു

മുംബൈ: മഹാരാഷ്ട്രയിലെ അശോക് ചവാന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് സംസ്ഥാന വ്യവസായമന്ത്രി നാരായണ്‍ റാണെ മന്ത്രിസ്ഥാനം രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ മാറ്റാത്തതിലും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാത്തതിലും പ്രതിഷേധിച്ചാണ് രാജി. എന്നാല്‍, രാജി ഇതുവരെ മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല.

താന്‍ ബി.ജെ.പി.യിലേയ്ക്ക് കൂറുമാറുകയാണെന്ന വാര്‍ത്ത റാണെ നിഷേധിച്ചു. ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയമായ നിതിന്‍ ഗഡ്കരിയുമായി താന്‍ അടുത്തിടെ കൂടിക്കാഴ്ചയൊന്നും നടത്തിയിട്ടില്ലെന്നും റാണെ പറഞ്ഞു. റാണെയെ പാര്‍ട്ടിയിലെടുക്കുന്നതില്‍ ബി.ജെ.പി.യില്‍ തന്നെ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. നാരായണ്‍ റാണെയെ ശിവസേനയിലെടുക്കില്ലെന്ന് പാര്‍ട്ടി മേധാവി ഉദ്ധവ് താക്കറെയും പറഞ്ഞിട്ടുണ്ട്.21646_597938

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment