Flash News

ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ പിക്‌നിക് ഓഗസ്റ്റ് 2-ന്

July 21, 2014 , ജയപ്രകാശ് നായര്‍

hvma picnic 2014-page-0

ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് 2014 ഓഗസ്റ്റ് 2-ന് ശനിയാഴ്ച്ച രാവിലെ 10.30 മുതല്‍ റോക്ക്‌ലാന്റ് സ്റ്റേറ്റ് പാര്‍ക്കില്‍ വെച്ച് നടക്കുന്നതാണെന്ന് പ്രസിഡന്റ് ജെയിംസ്‌ ഇളംപുരയിടത്തില്‍ അറിയിച്ചു. റോക്ക്‌ലാന്റിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ മലയാളികളെയും ഈ പിക്ക്നിക്കിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി ജയപ്രകാശ് നായര്‍ പറഞ്ഞു.

ആബാലവൃദ്ധം ജനങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന, വൈവിധ്യമാര്‍ന്ന കായികമത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് പിക്‌നിക് കമ്മിറ്റി ചെയര്‍പെഴ്സനും ജോയിന്റ് സെക്രട്ടറിയുമായ അലക്സ് എബ്രഹാം അറിയിച്ചു.

പിക്‌നിക്കില്‍ സംബന്ധിക്കുന്നവര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണ പാനീയങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് ട്രഷറര്‍ മത്തായി പി. ദാസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ലയര്‍ കാണുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top